ജനനിയും ജനകനും ജന്മബന്ധുവും നീയേ
ജഗതുദയകാരിണി ഭഗവതീ
ജനനിയും ജനകനും ജന്മബന്ധുവും നീയേ
നീയേ
ജനനമരണസുഖദുഃഖവിധായികയാം (2)
ജഗതീശ്വരി നീയല്ലോ (2)
ദുര്‍ഗ്ഗേ ദുര്‍ഗ്ഗേ ദുര്‍ഗ്ഗേ (2)
സൂര്യചന്ദ്രമണികുണ്ഡലഭൂഷിത സുരവൃന്ദാവന രമണീ (2)
കാളമേഘഘനശ്യാമളവേണി (2)
കാമമോഹമദഹരിണി
ജനനിയും ജനകനും ജന്മബന്ധുവും നീയേ
നീയേ
അലയടിച്ചുയരുന്ന ദുരിതജലധിയിതില്‍
അടിയങ്ങള്‍ക്കാശ്രയം നിന്‍ ചരണം (2)
ആപത്തിന്‍ മരുഭൂവില്‍ അഖിലരും കൈ വെടിഞ്ഞാല്‍ (2)
അമൃത വര്‍ഷിണി നീയേ ശരണം (2)
ജനനിയും ജനകനും ജന്മബന്ധുവും നീയേ
ജഗതുദയകാരിണി ഭഗവതീ
jananiyuṁ janaganuṁ janmabandhuvuṁ nīye
jagadudayagāriṇi bhagavadī
jananiyuṁ janaganuṁ janmabandhuvuṁ nīye
nīye
jananamaraṇasukhaduḥkhavidhāyigayāṁ (2)
jagadīśvari nīyallo (2)
durgge durgge durgge (2)
sūryasandramaṇiguṇḍalabhūṣida suravṛndāvana ramaṇī (2)
kāḽameghaghanaśyāmaḽaveṇi (2)
kāmamohamadahariṇi
jananiyuṁ janaganuṁ janmabandhuvuṁ nīye
nīye
alayaḍiccuyarunna duridajaladhiyidil
aḍiyaṅṅaḽkkāśrayaṁ nin saraṇaṁ (2)
ābattin marubhūvil akhilaruṁ kai vĕḍiññāl (2)
amṛta varṣiṇi nīye śaraṇaṁ (2)
jananiyuṁ janaganuṁ janmabandhuvuṁ nīye
jagadudayagāriṇi bhagavadī