ജനനീ ജഗജനനീ
ജനനമരണ ദു:ഖനിവാരിണീ
ജയജയ നിത്യ പ്രകാശിനീ
ജനനീ ജഗജനനീ
മായായവനികയ്ക്കപ്പുറമല്ല്ലോ
മധുരോദാരമാം നിന്‍ മണിപീഠം
കാലമാം കടലിന്നക്കരെയല്ലോ
ഗോപുരരത്ന കവാടം നിന്‍
ഗോപുരരത്ന കവാടം
ജനനീ ജഗജനനീ.....
മനസ്സിലെ കണ്ണു തുറന്നുതരേണം
മായേ നിന്‍ പദം കാണുമാറാകണം
നിന്‍ നീലാഞ്ജന വിഗ്രഹമാകേ...
ആ........
നിന്‍ നീലാഞ്ജന വിഗ്രഹമാകെ
ഈ കണ്ണുനീര്‍ക്കാവടിയാടേണം
നിന്‍ തിരുവാഭരണങ്ങളില്‍ നിന്നൊരു
നിര്‍മ്മാല്യപുഷ്പം ചൂടേണം
ജനനീ ജഗജനനീ........
jananī jagajananī
jananamaraṇa du:khanivāriṇī
jayajaya nitya pragāśinī
jananī jagajananī
māyāyavanigaykkappuṟamalllo
madhurodāramāṁ nin maṇibīṭhaṁ
kālamāṁ kaḍalinnakkarĕyallo
goburaratna kavāḍaṁ nin
goburaratna kavāḍaṁ
jananī jagajananī.....
manassilĕ kaṇṇu tuṟannudareṇaṁ
māye nin padaṁ kāṇumāṟāgaṇaṁ
nin nīlāñjana vigrahamāge...
ā........
nin nīlāñjana vigrahamāgĕ
ī kaṇṇunīrkkāvaḍiyāḍeṇaṁ
nin diruvābharaṇaṅṅaḽil ninnŏru
nirmmālyabuṣpaṁ sūḍeṇaṁ
jananī jagajananī........