ജനനങ്ങളേ മരണങ്ങളേ ചിറകറ്റ ശലഭങ്ങളേ
അജ്ഞാതമാം തീരങ്ങളില്‍ അലയുന്ന മോഹങ്ങളേ
ദു:ഖങ്ങളേ സ്വപ്ങ്ങളേ തുഴപോയ തോണികളേ
ഇതിലേ വരൂ ഇതിലേ വരൂ
വിധിതീര്‍ത്ത വിരഹങ്ങളേ (ജനനങ്ങളേ)
ഏകാന്തമാം ഈ വീഥിയില്‍
എവിടെന്നു വന്നൂ നീ
കണ്ണീരുമായ് നെടുവീര്‍പ്പുമായ്
തിരയുന്നതാരേ നീ - കാലമേ
പകല്‍ മായുമീ മരുഭൂമിയില്‍ എവിടേ നിന്‍ വഴിയമ്പലം
ഇതിലേ വരൂ ഇതിലേ വരൂ വിധിതീര്‍ത്ത വിരഹങ്ങളേ
മണ്ണാണു നീ മണ്ണാണു നീ
മണ്ണോടു മണ്ണായി മാറും നീ
വിധി മുന്‍പിലും നിഴല്‍ പിന്‍പിലും
പഥികാ നീ എങ്ങു പോയീ- എങ്ങു പോയീ
കടല്‍ക്കാറ്റിലോ മണല്‍ക്കാട്ടിലോ
കാറ്റോടു കാറ്റായി നീ
ഇതിലേ വരൂ ഇതിലേ വരൂ
വിധിതീര്‍ത്ത വിരഹങ്ങളേ (ജനനങ്ങളേ)