ജനകീയരാജ്യനീതിയില്‍
തൊഴിലാളിയിന്നും ഏഴയോ
സ്വാതന്ത്ര്യസൂര്യജ്യോതിയില്‍
ഇരുളോ പുലരുവതെങ്ങും
ഇന്നുമീ ഭേദഭാവമോ
ഗതി ഏഴകള്‍ക്കെന്നുമേവമോ
രാഷ്ടപിതാവിന്‍ ഭാവനയില്‍ കണ്ട
രാമരാജ്യം ഇതുതാനോ
ജയിലേറിയും ഉയിരേകിയും
ജയം നേടിയ ജനത
തെരുവീഥിയില്‍ മരുവീടുകില്‍ അതു
നീതിയോ മനുജാ