Jalaleela jalaleela

ജലലീല ജലലീല
Year
Language

ആ..ആ..ആ...ആ...ആ...
ജലലീലാ.....ജലലീലാ....ജലലീലാ...
രാഗയമുനാ ജലലീലാ രാധാമാധവലീലാ..
ലോകമിന്നൊരു പ്രമദവനം....
രാസകേളീ നടനവനം...
നടനവനം.....

കണി കണി വിഷുക്കണി കല്ല്യാണമലര്‍ക്കണി
കണ്ണിലും കരളിലും പൊന്‍പൂക്കണി...
(കണി കണി......)
അനുദിനമനുദിനം ആശകള്‍ കൊളുത്തിടും
ആയിരം തിരിയിട്ട മേടക്കണി മേടക്കണി
(അനുദിനമനുദിന.......)

കളിചിരി കളിചിരി കയ്യില്‍ പൂത്തിരി
കാനനച്ചോലയ്ക്കു പൊട്ടിച്ചിരി
അനുപദം അനുപദം ആനന്ദലഹരി
താരുണ്യസങ്കല്പ മധുലഹരി

പുതുമഴ പുതുമഴ പൂമഴ മനസ്സില്‍ തേന്മഴ
സ്വപ്നങ്ങള്‍ നീര്‍ത്തുന്ന പീലിക്കുട..
(പുതുമഴ പുതുമഴ.......)
മുള്ളിന്റെ മുനയും മുല്ലപ്പൂവാക്കും
മല്ലികാബാണന്റെ മലര്‍മെത്ത..
(മുള്ളിന്റെ......)

നിസ നിസ മപരിമ
ഗമരിസരി രിസരി
സരിമപനി രിമപനിരി
നിസനി ധപമ മപമപധ

രാഗയമുനാ ജലലീലാ രാധാമാധവലീലാ..
ലോകമിന്നൊരു പ്രമദവനം രാസകേളീ നടനവനം...
(രാഗയുമുനാ......)
നടനവനം.....

ā..ā..ā...ā...ā...
jalalīlā.....jalalīlā....jalalīlā...
rāgayamunā jalalīlā rādhāmādhavalīlā..
logaminnŏru pramadavanaṁ....
rāsageḽī naḍanavanaṁ...
naḍanavanaṁ.....

kaṇi kaṇi viṣukkaṇi kallyāṇamalarkkaṇi
kaṇṇiluṁ karaḽiluṁ pŏnpūkkaṇi...
(kaṇi kaṇi......)
anudinamanudinaṁ āśagaḽ kŏḽuttiḍuṁ
āyiraṁ tiriyiṭṭa meḍakkaṇi meḍakkaṇi
(anudinamanudina.......)

kaḽisiri kaḽisiri kayyil pūttiri
kānanaccolaykku pŏṭṭicciri
anubadaṁ anubadaṁ ānandalahari
tāruṇyasaṅgalba madhulahari

pudumaḻa pudumaḻa pūmaḻa manassil tenmaḻa
svapnaṅṅaḽ nīrttunna pīlikkuḍa..
(pudumaḻa pudumaḻa.......)
muḽḽinṟĕ munayuṁ mullappūvākkuṁ
malligābāṇanṟĕ malarmĕtta..
(muḽḽinṟĕ......)

nisa nisa mabarima
gamarisari risari
sarimabani rimabaniri
nisani dhabama mabamabadha

rāgayamunā jalalīlā rādhāmādhavalīlā..
logaminnŏru pramadavanaṁ rāsageḽī naḍanavanaṁ...
(rāgayumunā......)
naḍanavanaṁ.....