Jaladevade unaraan neramaay

ജലദേവതേ ഉണരാന്‍ നേരമായ്
Work
Year
Language

ജലദേവതേ.....ഉണരാന്‍...നേരമായ്....
ഒഴുകൂ.....പ്രഭാതമായ്

അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്...
കരളിന്റെ കൂട്ടിലെ കിളിയായ് നീ പറന്നു വാ...
അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്...

രുരുരുരുരു....രുരുരുരുരുരു.....

ആദ്യസമാഗമ മോഹവുമായി
ഒഴുകിവരുന്നൊരു സൗരഭമായ് ഞാന്‍
(ആദ്യസമാഗമ.....)
നിന്നെയുണര്‍ത്താന്‍ നിന്നിലലിയാന്‍
എന്റെ നാണം പുല്‍കിയുറങ്ങാന്‍
സ്വരരാഗസരസ്സിലെ മലരായ്
നീ വിടര്‍ന്നു വാ...

അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്...

അസുലഭയൗവ്വന ദാഹവുമായി
തേടിവരുന്നൊരു മന്മഥനായ് ഞാന്‍
(അസുലഭയൌവ്വന....)
എന്നെ തഴുകാന്‍ എന്നെ ഉറക്കാന്‍
എന്റെ ചിറകിന്‍ ചൂടില്‍ മയങ്ങാന്‍
ചേതോഹരാംഗിയായ് രതിയായ്
നീയൊരുങ്ങി വാ

അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്...
രുരുരുരുരു....രുരുരുരുരുരു.....

jaladevade.....uṇarān...neramāy....
ŏḻugū.....prabhādamāy

anurāgalolayāy nī vā taḽiriṭṭa mohamāy...
karaḽinṟĕ kūṭṭilĕ kiḽiyāy nī paṟannu vā...
anurāgalolayāy nī vā taḽiriṭṭa mohamāy...

rururururu....rurururururu.....

ādyasamāgama mohavumāyi
ŏḻugivarunnŏru saurabhamāy ñān
(ādyasamāgama.....)
ninnĕyuṇarttān ninnilaliyān
ĕnṟĕ nāṇaṁ pulgiyuṟaṅṅān
svararāgasarassilĕ malarāy
nī viḍarnnu vā...

anurāgalolayāy nī vā taḽiriṭṭa mohamāy...

asulabhayauvvana dāhavumāyi
teḍivarunnŏru manmathanāy ñān
(asulabhayaൌvvana....)
ĕnnĕ taḻugān ĕnnĕ uṟakkān
ĕnṟĕ siṟagin sūḍil mayaṅṅān
sedoharāṁgiyāy radiyāy
nīyŏruṅṅi vā

anurāgalolayāy nī vā taḽiriṭṭa mohamāy...
rururururu....rurururururu.....