Jagalbraana nandanaa

ജഗൽപ്രാണ നന്ദനാ
Year
Language

ജഗല്‍പ്രാണനന്ദനാ ജയമൃത്യുഞ്ജയാ
ജഗംനിന്‍ കൈകളില്‍ കളിപ്പന്തു പോലേ

അഞ്ഞൂറു യോജന ചാടിക്കടന്നു നീ
അഞ്ജനതന്മടിത്തട്ടില്‍ക്കളിക്കവേ
അര്‍ക്കഫലം തിന്നാന്‍ വാനില്‍ ഉയര്‍ന്ന നീ
ചക്രവജ്രായുധം ഏറ്റു പതിച്ചതും

വായുദേവന്‍ കോപം കൊണ്ടു മറഞ്ഞതും
പിന്നെ ത്രിമൂര്‍ത്തികള്‍ പ്രത്യക്ഷരായതും
കല്‍പ്പാന്തകാലത്തും മൃതി നിനക്കില്ലെന്നും
കല്‍പിച്ചു ദേവകള്‍ നിന്നെ സ്തുതിച്ചതും മറന്നുവോ നീ

ആഞ്ജനേയാ
വളരുക നീ ദേവദേവാ
തനുവിങ്കല്‍ ആയുധമേറ്റു മുറികയാല്‍
ഹനുമാന്‍ ഇവനെന്നും ദൈവങ്ങള്‍ തുല്യനായി

നിന്‍ ബലവീര്യങ്ങള്‍ വര്‍ണ്ണനയ്ക്കപ്പുറം
നിന്‍ ഭക്തി വൈഭവം കല്‍പനയ്ക്കപ്പുറം
മെയ്യാകെ വണങ്ങി വാഗ്വിലാസപ്രഭു
വാമന മൂര്‍ത്തിയെപ്പെലെ വളരുവോം

പുഷ്ക്കരമാര്‍ഗ്ഗേന പോകും നിനക്കില്ലാവിഘ്നങ്ങൾ‍
മാരുതി മംഗളം മംഗളം
കുതിയ്ക്കുക നീ ആഞ്ജനേയാ
ജയിക്കുക നീ ദേവദേവാ

jagalbrāṇanandanā jayamṛtyuñjayā
jagaṁnin kaigaḽil kaḽippandu pole

aññūṟu yojana sāḍikkaḍannu nī
añjanadanmaḍittaṭṭilkkaḽikkave
arkkaphalaṁ tinnān vānil uyarnna nī
sakravajrāyudhaṁ eṭru padiccaduṁ

vāyudevan kobaṁ kŏṇḍu maṟaññaduṁ
pinnĕ trimūrttigaḽ pratyakṣarāyaduṁ
kalppāndagālattuṁ mṛti ninakkillĕnnuṁ
kalbiccu devagaḽ ninnĕ studiccaduṁ maṟannuvo nī

āñjaneyā
vaḽaruga nī devadevā
tanuviṅgal āyudhameṭru muṟigayāl
hanumān ivanĕnnuṁ daivaṅṅaḽ tulyanāyi

nin balavīryaṅṅaḽ varṇṇanaykkappuṟaṁ
nin bhakti vaibhavaṁ kalbanaykkappuṟaṁ
mĕyyāgĕ vaṇaṅṅi vāgvilāsaprabhu
vāmana mūrttiyĕppĕlĕ vaḽaruvoṁ

puṣkkaramārggena poguṁ ninakkillāvighnaṅṅaḽ
mārudi maṁgaḽaṁ maṁgaḽaṁ
kudiykkuga nī āñjaneyā
jayikkuga nī devadevā