Jagadeesvaraleelagal

ജഗദീശ്വരലീലകള്‍
Year
Language

ജഗദീശലീലകളാരറിവൂ
വരും ഭാവിഫലങ്ങളെയാരറിവൂ
നരന്‍ ഓടുകയാം സുഖം നേടിടുവാന്‍
അതു കൈവരുമോയെന്നാരറിവൂ
കടല്‍തേടിവരും മൃഗമെന്തറിവൂ

പൈദാഹശാന്തിയതേകിടുമോ
സുഖവിഭവം തെല്ലും കുറവില്ല
ധനവാനെന്നാലും സുഖമില്ല
ധനം നേടുവതല്ല സുഖം മനുജാ
അതു ദാനം ചെയ്യുകയാണറിക

കണ്ണീരു തുടയ്ക്കും കൈകളിലേ
ധനപുണ്യമിരിക്കൂ സോദരരെ
നരനാശയില്ലാതാകുകിലേ
ഈ ക്ലേശമവനെ കൈവോടിയൂ

jagadīśalīlagaḽāraṟivū
varuṁ bhāviphalaṅṅaḽĕyāraṟivū
naran oḍugayāṁ sukhaṁ neḍiḍuvān
adu kaivarumoyĕnnāraṟivū
kaḍaldeḍivaruṁ mṛgamĕndaṟivū

paidāhaśāndiyadegiḍumo
sukhavibhavaṁ tĕlluṁ kuṟavilla
dhanavānĕnnāluṁ sukhamilla
dhanaṁ neḍuvadalla sukhaṁ manujā
adu dānaṁ sĕyyugayāṇaṟiga

kaṇṇīru tuḍaykkuṁ kaigaḽile
dhanabuṇyamirikkū sodararĕ
naranāśayillādāgugile
ī kleśamavanĕ kaivoḍiyū