Jagadeesvaraa

ജഗദീശ്വരാ
Work
Year
Language

ജഗദീശ്വരാ ഗതിയിതോ ദയാലോ
കനിവരുളീടുവാനാകാതോ?
ജഗദീശ്വരാ ഗതിയിതോ?

അനിതരസങ്കട വാരിധിയില്‍ ഞാന്‍
അലയുകയാം അഖിലേശാ
തവപദമേ എന്‍ ആശ്രയമിനിമേല്‍
ഈശ്വരാ ഗതിയിതോ......

ദോഷമേതും ഹൃദികരുതാതെ
വാഴുവോര്‍ക്കീ ഗതിയരുളാമോ?
ഇതുശരിയോ പരമേശാ
അലിവിയലാതോ ഏഴയിവളില്‍
ഈശ്വരാ ഗതിയിതോ...........

jagadīśvarā gadiyido dayālo
kanivaruḽīḍuvānāgādo?
jagadīśvarā gadiyido?

anidarasaṅgaḍa vāridhiyil ñān
alayugayāṁ akhileśā
tavabadame ĕn āśrayaminimel
īśvarā gadiyido......

doṣameduṁ hṛdigarudādĕ
vāḻuvorkkī gadiyaruḽāmo?
iduśariyo parameśā
aliviyalādo eḻayivaḽil
īśvarā gadiyido...........