Jabamaay veda saadhagamaay

ജപമായ് വേദ സാധകമായ്
Work
Year
Language

ജപമായ് വേദസാധകമായ് നാവിലുണര്‍ന്നൊരു മന്ത്രം
തമസ്സില്‍ സൂര്യചന്ദനമായ് മനസ്സു തലോടിയ മന്ത്രം
ധ്യാനവിമൂകം നിന്നൊരു നെഞ്ചില്‍ സാന്ദ്രമാം ശുഭമന്ത്രം
ഗുരുകാരുണ്യ കടാക്ഷപുണ്യം പൂമ്പൊടി ചൂടിയ മന്ത്രം

(ജപമായ്)

നാദമായ് ദീപമായ് നറുതിരിനാളമായ്
ജീവനില്‍ തെളിയുമിതന്യൂനമായ് നിന്നിലെന്നും
ഹര്‍ഷമായ് വര്‍ഷമായ് ഉയിര്‍തരുമന്നമായ്
നിന്നിലൂടൊഴുകിയ വേദാന്തസാഗരതീര്‍ത്ഥം
പ്രാണന്റെ പുകയേറ്റ പനയോലയില്‍
ബോധാഗ്നി പടരുന്ന ലിപിയാവൂ നീ
സസഗഗനിനിസസ പപനിനിമമപപ
ഗമപനിസ ഗമപനിസ ഗമപനിസ

(ജപമായ് )

ധര്‍മ്മമായ് മര്‍മ്മമായ് കലിയുഗകര്‍മ്മമായ്
നിര്‍മലം നിറയുമിതാനന്ദമായ് നിന്നിലെന്നും
ശാന്തമായ് സൗമ്യമായ് ജപലയസാരമായ്
സാക്ഷിയായ് കതിരിടുമോംകാര ഭാസുരഭാവം
നവ്യേതു കളഭാ‍ഗ്ര നവരാത്രിയില്‍
നീഹാര നക്ഷത്രകലയാവൂ നീ
സസഗഗരിരിസസ പപനിനിമമപപ
ഗമപനിസ ഗമപനിസ ഗമപനിസ

(ജപമായ്)

jabamāy vedasādhagamāy nāviluṇarnnŏru mandraṁ
tamassil sūryasandanamāy manassu taloḍiya mandraṁ
dhyānavimūgaṁ ninnŏru nĕñjil sāndramāṁ śubhamandraṁ
gurugāruṇya kaḍākṣabuṇyaṁ pūmbŏḍi sūḍiya mandraṁ

(jabamāy)

nādamāy dībamāy naṟudirināḽamāy
jīvanil tĕḽiyumidanyūnamāy ninnilĕnnuṁ
harṣamāy varṣamāy uyirdarumannamāy
ninnilūḍŏḻugiya vedāndasāgaradīrtthaṁ
prāṇanṟĕ pugayeṭra panayolayil
bodhāgni paḍarunna libiyāvū nī
sasagaganinisasa pabaninimamabapa
gamabanisa gamabanisa gamabanisa

(jabamāy )

dharmmamāy marmmamāy kaliyugagarmmamāy
nirmalaṁ niṟayumidānandamāy ninnilĕnnuṁ
śāndamāy saumyamāy jabalayasāramāy
sākṣiyāy kadiriḍumoṁkāra bhāsurabhāvaṁ
navyedu kaḽabhāgra navarātriyil
nīhāra nakṣatragalayāvū nī
sasagagaririsasa pabaninimamabapa
gamabanisa gamabanisa gamabanisa

(jabamāy)