ജാതിവൈരം നീതിരഹിതമിതരുതേ നാട്ടാരേ കരുതുക
ഒന്നായൊരു ജാതിയായ് കഴിയണം ചിരം നാം
ആരാണവശരോടുവാന്‍ നാം
ഒരുപോലിവിടെ വളര്‍ന്നോര്
മാതാസര്‍വ്വജനനിയീ പ്രിയധരണി
ആരാണിവിടന്യരായ്
പ്രിയം പെടും വീട്ടില്‍
ഒരു മാനസരായി നാം മാനവരാകവേ
മാറും ദിനം കാണുവതെന്നു നാടേ
സഹജനനിണമണിയാന്‍ സകലതുമടിപണിയാന്‍
കൊതിയിനി വെടിയൂ നീ വര്‍ഗ്ഗീയതേ വര്‍ഗ്ഗീയതേ
ആഹഹ.... ലലലല....
നേതാ മതവിരോധ ദാതാ
ഇനിമേല്‍ ജനഹിതൈക ഹോതാ
ആ മോഹവലയില്‍ വീഴാതെ നാം താഴാതെ നാം
തന്‍ പാവനനാട്ടിനെ തകര്‍ക്കാന്‍
വാശിയിലോടുമീ ജാതീയതാ
മൃഗത്തോടെതിരിടാന്‍
കൂടുക തോഴരേ വര്‍ഗ്ഗീയതാ മദത്തോടെതിരിടാന്‍
ഓതുവിനോതുവിന്‍ ഒരു ജാതിയിഹ മനുജര്‍ നാം