Ivide ee valiyil

ഇവിടെ ഈ വഴിയില്‍
Year
Language

ഇവിടെ ഈ വഴിയില്‍ ഈ നിഴലില്‍
ഇവിടെ വച്ചിനി വിടപറയാം
ഇവിടെ വച്ചിനി വേര്‍പിരിയാം
ഇവിടെ ഈ വഴിയില്‍ ഈ നിഴലില്‍

ചിതയില്‍ വച്ചാലും ചിറകടിച്ചുയരുന്ന
ചിരകാല സുന്ദര സ്വപ്നങ്ങളെ
മിഴിനീര് കൊണ്ടെത്ര മായ്ച്ചാലും
പിന്നെയും തെളിയുന്ന സങ്കല്പ ചിത്രങ്ങളെ ..
(ഇവിടെ ...)

മകരത്തിന്‍ തൂമഞ്ഞിന്‍ വീണ്ടും ചിരിക്കുന്ന
മയില്‍‌പീലി മാവിന്‍റെ ചില്ലകളെ
ഇവിടെവച്ചാദ്യമായ് ഞങ്ങള്‍ കൈമാറിയ
മധുര വാഗ്ദാനങ്ങള്‍ ഓര്‍മ്മയുണ്ടോ ..
(ഇവിടെ ...)

അറിയാത്ത ഭാവത്തില്‍ കളിയും ചിരിയുമായ്
ഓടുന്ന നദിയിലെ ഓളങ്ങളെ
ഇവിടെ വച്ചാദ്യത്തെ ചുംബനത്താല്‍ നിന്‍റെ
മുഖപടം കീറിയതോര്‍മ്മയുണ്ടോ..
(ഇവിടെ ...)

iviḍĕ ī vaḻiyil ī niḻalil
iviḍĕ vaccini viḍabaṟayāṁ
iviḍĕ vaccini verbiriyāṁ
iviḍĕ ī vaḻiyil ī niḻalil

sidayil vaccāluṁ siṟagaḍiccuyarunna
siragāla sundara svapnaṅṅaḽĕ
miḻinīr kŏṇḍĕtra māyscāluṁ
pinnĕyuṁ tĕḽiyunna saṅgalba sitraṅṅaḽĕ ..
(iviḍĕ ...)

magarattin dūmaññin vīṇḍuṁ sirikkunna
mayil‌pīli māvinṟĕ sillagaḽĕ
iviḍĕvaccādyamāy ñaṅṅaḽ kaimāṟiya
madhura vāgdānaṅṅaḽ ormmayuṇḍo ..
(iviḍĕ ...)

aṟiyātta bhāvattil kaḽiyuṁ siriyumāy
oḍunna nadiyilĕ oḽaṅṅaḽĕ
iviḍĕ vaccādyattĕ suṁbanattāl ninṟĕ
mukhabaḍaṁ kīṟiyadormmayuṇḍo..
(iviḍĕ ...)