ഇവിടെ ആരാണു എൻ പ്രോബ്ലം പരിഹരിക്കാനായി
ഈ വാനരപ്പടയെ അടക്കാൻ
മെന്റൽ പീസ് ഞാൻ കണി കണ്ടീടാൻ
ഇവിടെ ആരാണ് ??
മർക്കടമക്കളെ ഏത്തമിടീക്കാൻ മാന്ത്രികനെത്തുന്നു
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
വാനരക്കൂട്ടത്തിൻ വാലു മുറിക്കുന്ന വാളു വലം കൈയ്യിൽ
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
വിളവന്മാരുടെ ആട്ടമടക്കണ മാന്ത്രിക വടിയുണ്ടേ
സൂക്ഷിച്ചോ ഹാൻഡ്സ് അപ്പ്
ആതിരമഞ്ഞിൻ ആലിപ്പഴം പോൽ
തകിടതക താളത്തിൽ
ബിസ്ക്കറ്റ് വർഷിക്കയായ്
ചൊക ചൊക മിന്നണ ചോക്ലേറ്റ് കണ്ടു
ആനന്ദപൂരത്താൽ നാവിനു പാൽ മാധുരി
ബൂൺ ബൂൺ നല്ല കാരാമിൽക്ക്
കുക്കീസ് നല്ല ആശാ സ്റ്റൈലിൽ
കൈയ്യടിക്ക് കാണിക്കാമൊരു മാജിക് ഷോ
കേക്കിനു കേക്കുകൾ ചീസിനു ചീസുകൾ
പഫ്സിനു പഫ്സുകൾ ജെംസിനു ജെംസുകൾ
ലക്ഷ ലക്ഷമേ ബട്ട്
ബുദ്ധിയാണാത്മ ബലം വിദ്യയോ നല്ല ധനം
മാതൃകാ പൈതങ്ങൾ നാളെയുടെ വാഗ്ദാനം
(മർക്കട മക്കളെ..)
ചന്ദ്രിക ചൊരിയും പാലൊളി തന്നിൽ
അഴകലകൾ പെയ്തീടും
മഴവില്ലിൻ വർണ്ണം പോലെ
ഫ്രൂട്ട് സലാഡിൻ തുള്ളികൾ പെരുകി
ജലപാതമായല്ലോ
വാ ക്യാ സീൻ ഹേ
ഐസ്ക്രീം കുന്നല്ലോ മുന്നിൽ
ഫ്രൂട്ടി കടലല്ലോ കണ്ണിൽ
മിൽക്ക് ഷേയ്ക്ക് ഷവറിൽ നമ്മുടെ ന്യൂ ഡിസ്കോ
ഡ്രിങ്ക്സിനു ഡ്രിങ്ക്സുകൾ ജ്യൂസിനു ജ്യൂസുകൾ
ഗ്ലാസ്സില് സ്പൂണില് വിത്തൗട്ട് ഡോസില്
വയറുനിറക്കടോ
ബട്ട്
ബുദ്ധിയാണാത്മ ബലം വിദ്യയോ നല്ല ധനം
മാതൃകാ പൈതങ്ങൾ നാളെയുടെ വാഗ്ദാനം
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്