Ividatte seccikku

ഇവിടത്തെ ചേച്ചിക്കു
Year
Language

ഇവിടത്തെച്ചേച്ചിക്കിന്നലെമുതലൊരു ജലദോഷം
ചീറ്റലും തുമ്മലും മൂളലും മുറുങ്ങലും ചീത്തപറച്ചിലും
മൂക്കുപിഴിച്ചിലും ജലദോഷം.

ചങ്ങനാശ്ശേരീല്‍ നിന്നൊരു ചേട്ടന്‍
ചേച്ചിയെക്കാണാന്‍ വന്നെന്നേയ്
ഉരിയക്കുഞ്ഞാളിപ്പറച്ചീം കണ്ടു
ഉമ്മിണിത്തങ്കേം കണ്ടു - ചേട്ടനെ
ഒരു നോക്കു ഞാനും കണ്ടൂ
കണ്ടാല്‍ നല്ല തമാശ -
ചേട്ടനു ചുണ്ടെലിവാലന്‍ മീശ
ഇത്തിരിമീശേം മൊഖവും കണ്ടിട്ടിന്നേ
ചേച്ചിക്കൊരാശാ - മൂപ്പരെ
ഇന്നേ ചേച്ചിക്കൊരാശ. (ഇവിടുത്തെ)

കെട്ടിക്കാമ്പോണെന്നറിഞ്ഞേപ്പിന്നെ-
യൊരിഷ്ടോമെന്നോടില്ലാതായ്
വിളിച്ചാല്‍ പണ്ടത്തെ കളിച്ചിരിയില്ലാ
വിശന്നാല്‍ ചോറു തരൂല്ലാ
ഓടിവന്നൊരിക്കലൊരുമ്മേം തരൂല്ല.

ഇപ്പം നല്ല തമാശ.
ചേച്ചിക്കിത്തിരിപ്പോരം മീശ
ഈ വരമീശേം പടുതീം കണ്ടാല്‍
ഇന്നേ കൈവിടുമാശ - മൂപ്പില
ഇന്നേ കൈവിടുമാശ. (ഇവിടുത്തെ)

iviḍattĕcceccikkinnalĕmudalŏru jaladoṣaṁ
sīṭraluṁ tummaluṁ mūḽaluṁ muṟuṅṅaluṁ sīttabaṟacciluṁ
mūkkubiḻicciluṁ jaladoṣaṁ.

saṅṅanāśśerīl ninnŏru seṭṭan
secciyĕkkāṇān vannĕnney
uriyakkuññāḽippaṟaccīṁ kaṇḍu
ummiṇittaṅgeṁ kaṇḍu - seṭṭanĕ
ŏru nokku ñānuṁ kaṇḍū
kaṇḍāl nalla tamāśa -
seṭṭanu suṇḍĕlivālan mīśa
ittirimīśeṁ mŏkhavuṁ kaṇḍiṭṭinne
seccikkŏrāśā - mūpparĕ
inne seccikkŏrāśa. (iviḍuttĕ)

kĕṭṭikkāmboṇĕnnaṟiññeppinnĕ-
yŏriṣṭomĕnnoḍillādāy
viḽiccāl paṇḍattĕ kaḽicciriyillā
viśannāl soṟu tarūllā
oḍivannŏrikkalŏrummeṁ tarūlla.

ippaṁ nalla tamāśa.
seccikkittiripporaṁ mīśa
ī varamīśeṁ paḍudīṁ kaṇḍāl
inne kaiviḍumāśa - mūppila
inne kaiviḍumāśa. (iviḍuttĕ)