Ittirippoovinu

ഇത്തിരിപ്പൂവിനു
Year
Language

ഇത്തിരിപ്പൂവിനു തുള്ളാട്ടം
ചിത്തിരക്കാറ്റിനു തെയ്യാട്ടം
ചേലൊത്ത മാരന്റെ ചാരത്തു നിൽക്കുമ്പോൾ
എന്നുള്ളിൽ മോഹത്തിൻ തേരോട്ടം
ഉം ഉം ഉം
(ഇത്തിരിപ്പൂവിനു...)

നെറ്റത്ത് സിന്ദൂരപ്പൊട്ടു കുത്തീ മൂവന്തിപ്പെണ്ണേ
നെറ്റത്ത് സിന്ദൂരപ്പൊട്ടു കുത്തീ
മൂവന്തിപ്പെണ്ണാരേ കാത്തു നില്പൂ
പഞ്ചമിചന്ദ്രനെന്നരികിലല്ലേ
ഇന്നത്തെ പൗർണ്ണമിയെനിക്കല്ലേ
(ഇത്തിരിപ്പൂവിനു...)

മഞ്ഞണിപ്പൊയ്കയിൽ നീരാടി
തേൻ മുല്ല പെണ്ണേ
മഞ്ഞണിപ്പൊയ്കയിൽ നീരാടി
തേൻ മുല്ല പെണ്ണാരേ കാത്തു നില്പൂ
വാസന്തദേവനിന്നെന്നരികിലല്ലേ
ഇന്നത്തെ സൗരഭമെനിക്കല്ലേ
(ഇത്തിരിപ്പൂവിനു...)

ittirippūvinu tuḽḽāṭṭaṁ
sittirakkāṭrinu tĕyyāṭṭaṁ
selŏtta māranṟĕ sārattu nilkkumboḽ
ĕnnuḽḽil mohattin deroṭṭaṁ
uṁ uṁ uṁ
(ittirippūvinu...)

nĕṭratt sindūrappŏṭṭu kuttī mūvandippĕṇṇe
nĕṭratt sindūrappŏṭṭu kuttī
mūvandippĕṇṇāre kāttu nilbū
pañjamisandranĕnnarigilalle
innattĕ paurṇṇamiyĕnikkalle
(ittirippūvinu...)

maññaṇippŏygayil nīrāḍi
ten mulla pĕṇṇe
maññaṇippŏygayil nīrāḍi
ten mulla pĕṇṇāre kāttu nilbū
vāsandadevaninnĕnnarigilalle
innattĕ saurabhamĕnikkalle
(ittirippūvinu...)