Ittirippoove neeyarinyanyao

ഇത്തിരിപ്പൂവേ നീയറിഞ്ഞോ
Year
Language

ഇത്തിരിപ്പൂവേ നീയറിഞ്ഞോ..
തൃത്താപ്പൂവേ നീയറിഞ്ഞോ..(2)
തട്ടിൻപുറത്തു് ശീവോതിയകത്തു്
കർക്കിടകത്തിലെ സംക്രാന്തി

അഷ്ടമംഗല്യത്തളികയൊരുക്കൂ
പട്ടു വിരിക്കൂ സഖിമാരേ
എതിരേൽക്കൂ ചെന്നെതിരേൽക്കൂ
ഭഗവതിയെ ശ്രീഭഗവതിയെ

എഴുതിരി വിളക്കുകൾ കൊളുത്തിവെയ്ക്കൂ
കൊളുത്തിവെയ്ക്കൂ
ഇലയിട്ടു ദശപുഷ്പം തളിച്ചുവെയ്ക്കൂ
തളിച്ചുവെയ്ക്കൂ
മതിലകം വാഴാൻ എഴുന്നള്ളും ദേവിക്കു
മണിപീഠം മെഴുകിവെയ്ക്കൂ
തൊഴുതു വലം വെയ്ക്കൂ, കൈ-
തൊഴുതു വലം വെയ്ക്കൂ

മണിനാഗഫണം പോലാ തിരുമുടിയിൽ
തിരുമുടിയിൽ
അണിയുവാൻ മുല്ലമാല തുളസിമാല
തുളസിമാല
ഒരു വല്ലം പൂവും അരിയും പൂവെള്ളും
വരവേൽക്കാൻ കുരവയും വേണം
തൊഴുതു വലം വെയ്ക്കൂ, കൈ-
തൊഴുതു വലം വെയ്ക്കൂ

കന്നിയിളം പെൺകൊടിമാർ
കൈ കൊട്ടിക്കളിക്കുമ്പോൾ
അത്തിമരക്കൊമ്പത്തെ
തത്തമ്മക്കിളി പാടീ
പുന്നെല്ലവിലും പുത്തരിയും
തന്നേ പോ തന്നേ പോ
പൊട്ടി പുറത്ത്, ശീവോതിയകത്ത്
കർക്കിടകത്തിലെ സംക്രാന്തി
കർക്കിടകത്തിലെ സംക്രാന്തി...

ittirippūve nīyaṟiñño..
tṛttāppūve nīyaṟiñño..(2)
taṭṭinpuṟattu് śīvodiyagattu്
karkkiḍagattilĕ saṁkrāndi

aṣṭamaṁgalyattaḽigayŏrukkū
paṭṭu virikkū sakhimāre
ĕdirelkkū sĕnnĕdirelkkū
bhagavadiyĕ śrībhagavadiyĕ

ĕḻudiri viḽakkugaḽ kŏḽuttivĕykkū
kŏḽuttivĕykkū
ilayiṭṭu daśabuṣpaṁ taḽiccuvĕykkū
taḽiccuvĕykkū
madilagaṁ vāḻān ĕḻunnaḽḽuṁ devikku
maṇibīṭhaṁ mĕḻugivĕykkū
tŏḻudu valaṁ vĕykkū, kai-
tŏḻudu valaṁ vĕykkū

maṇināgaphaṇaṁ polā tirumuḍiyil
tirumuḍiyil
aṇiyuvān mullamāla tuḽasimāla
tuḽasimāla
ŏru vallaṁ pūvuṁ ariyuṁ pūvĕḽḽuṁ
varavelkkān kuravayuṁ veṇaṁ
tŏḻudu valaṁ vĕykkū, kai-
tŏḻudu valaṁ vĕykkū

kanniyiḽaṁ pĕṇgŏḍimār
kai kŏṭṭikkaḽikkumboḽ
attimarakkŏmbattĕ
tattammakkiḽi pāḍī
punnĕllaviluṁ puttariyuṁ
tanne po tanne po
pŏṭṭi puṟatt, śīvodiyagatt
karkkiḍagattilĕ saṁkrāndi
karkkiḍagattilĕ saṁkrāndi...