Ittiri neram aahaa [jyodi ratnannal]

ഇത്തിരി നേരം ആഹാ [ജ്യോതി രത്നങ്ങൾ]
Year
Language

ഇത്തിരി നേരം ഇത്തിരി നേരം ഇത്തിരി നേരം
ഒത്തിരി കാര്യം ഒത്തിരി കാര്യം ഒത്തിരി കാര്യം
ഇത്തിരി നേരം.... ഒത്തിരി കാര്യം.....
ഇത്തിരി നേരം.... ഒത്തിരി കാര്യം.....

ജ്യോതിരത്നങ്ങള്‍ പ്രഭ ചൊരിഞ്ഞീടും
ചേതോഹരമാം വിശാലതയില്‍
രാശിചക്രം തെളിയുന്നു - ഓരോ
ദോഷഗ്രഹങ്ങളണയുന്നു...
ഇതുതന്നെ ചൂതുപടം...
ഇവിടിന്നും റാണിമാര്‍ വാഴുന്നു
പൊരുതി മരിക്കുന്നു നമ്മള്‍ - വെറുതെ
പൊരുതി ചോരയൊഴുക്കുന്നു....

(ഇത്തിരി...)

യന്ത്രങ്ങളാല്‍ വിശ്വമണ്ഡലമടക്കാന്‍
തന്ത്രങ്ങളൊരുക്കിയ മനുഷ്യന്‍...
സ്വന്തം മനസ്സിന്റെ സിദ്ധികള്‍ മുഴുവന്‍
യന്ത്രങ്ങള്‍ക്കായ് മുടിച്ചുവല്ലോ, പര-
തന്ത്രത്തിലകപ്പെട്ടു വലഞ്ഞുവല്ലോ

(ഇത്തിരി...)

ഇതളിടും പൂക്കളും പ്രണയകാവ്യങ്ങളും
മൃദുല മോഹനസ്വപ്‌നങ്ങളും...
തഴുകുന്ന താരുണ്യമനസ്സുകള്‍ക്കറിയുമോ
അഴലിന്‍ തരിശുനിലങ്ങള്‍....

(ഇത്തിരി...)

ittiri neraṁ ittiri neraṁ ittiri neraṁ
ŏttiri kāryaṁ ŏttiri kāryaṁ ŏttiri kāryaṁ
ittiri neraṁ.... ŏttiri kāryaṁ.....
ittiri neraṁ.... ŏttiri kāryaṁ.....

jyodiratnaṅṅaḽ prabha sŏriññīḍuṁ
sedoharamāṁ viśāladayil
rāśisakraṁ tĕḽiyunnu - oro
doṣagrahaṅṅaḽaṇayunnu...
idudannĕ sūdubaḍaṁ...
iviḍinnuṁ ṟāṇimār vāḻunnu
pŏrudi marikkunnu nammaḽ - vĕṟudĕ
pŏrudi sorayŏḻukkunnu....

(ittiri...)

yandraṅṅaḽāl viśvamaṇḍalamaḍakkān
tandraṅṅaḽŏrukkiya manuṣyan...
svandaṁ manassinṟĕ siddhigaḽ muḻuvan
yandraṅṅaḽkkāy muḍiccuvallo, para-
tandrattilagappĕṭṭu valaññuvallo

(ittiri...)

idaḽiḍuṁ pūkkaḽuṁ praṇayagāvyaṅṅaḽuṁ
mṛdula mohanasvap‌naṅṅaḽuṁ...
taḻugunna tāruṇyamanassugaḽkkaṟiyumo
aḻalin dariśunilaṅṅaḽ....

(ittiri...)