ഇത്രനാളിത്രനാളീവസന്തം
പിച്ചകമൊട്ടിലൊളിച്ചിരുന്നു- ഒരു
പിച്ചകമൊട്ടിലൊളിച്ചിരുന്നു
പാരില്പറക്കുമീ സൌരഭം - വെറും
പനിനീരിതളില്‍ പതുങ്ങിനിന്നു
ഇന്നുഞാന്‍ കാണും കിനാക്കള്‍ വെറും
രണ്ടുകണ്ണുകള്‍ക്കുള്ളിലൊളിച്ചിരുന്നു
വാര്‍മഴവില്ലിന്റെ ഭംഗികളാ രണ്ട്
തൂമഴത്തുള്ളിയില്‍ തങ്ങിനിന്നു
ഉയരുമിഗ്ഗാനങ്ങളിന്നേവരേയ്ക്കുമീ
കുയിലിന്റെ നെഞ്ചില്‍ കുടുങ്ങി നിന്നു
വിണ്ണില്‍ത്തെളിയുമീ താരത്തിന്‍ ഭംഗിയീ
മിന്നാമിനുങ്ങിലൊതുങ്ങിനിന്നു