Itrali jarmmani

ഇറ്റലി ജര്‍മ്മനി
Year
Language

ഇറ്റലി- ജെര്‍മ്മനി -ബോംബേ -മൈസൂര്‍

ഇറ്റലി ജെര്‍മ്മനി ബോംബേ മൈസൂര്‍
ഇട്ടൂപ്പു കാണാത്ത നാടില്ലാ
സായിപ്പന്മാരെ സര്‍ക്കസ്സു കാട്ടി
സമ്മാനം വാങ്ങാത്ത നാളില്ലാ (ഇറ്റലി ജെര്‍മ്മനി)

കാട്ടുമുളത്തൂണു കെട്ടി , തൂണിലൊരു ഞാണു കെട്ടി
ഞാണിന്മേല്‍ സൈക്കിളിലുണ്ടൊരു സമ്മര്‍സാള്‍ട്ട്-
നാനാ - സമ്മര്‍സാള്‍ട്ട് , കൂടെ
കാണാന്‍ നല്ലൊരു കൊച്ചു പെണ്ണിന്റെ
റ്റ്വിസ്റ്റ് ടാന്‍സ് - ചാചാ - റ്റ്വിസ്റ്റ് ടാന്‍സ്
(ഇറ്റലി ജെര്‍മ്മനി)

സിംഹം കടുവാ ചിമ്പന്‍സീ
സിക്കു മറാത്തീ പഞ്ചാബീ
ചന്ദനക്കാതല്‍ കടഞ്ഞതു പോലുള്ള
സുന്ദരിപ്പെണ്ണുങ്ങള്‍ വേറേ
കുട്ടനാട്ടില്‍ വരുന്നൂ - നമ്മുടെ സര്‍ക്കസ്
നമ്മുടെ സര്‍ക്കസ് !!

തുളുനാട്ടിലാശാന്റെ കളരിപ്പയറ്റു ഞാന്‍
ചുളുവില്‍ കാണിക്കാം - പക്ഷെ
മരണക്കിണറ്റിലെ കാറിലെ വേലയ്ക്കു
കാശു വേണം കാശ് - കാണാന്‍
കാശു വേണം കാശ്

iṭrali- jĕrmmani -boṁbe -maisūr

iṭrali jĕrmmani boṁbe maisūr
iṭṭūppu kāṇātta nāḍillā
sāyippanmārĕ sarkkassu kāṭṭi
sammānaṁ vāṅṅātta nāḽillā (iṭrali jĕrmmani)

kāṭṭumuḽattūṇu kĕṭṭi , tūṇilŏru ñāṇu kĕṭṭi
ñāṇinmel saikkiḽiluṇḍŏru sammarsāḽṭṭ-
nānā - sammarsāḽṭṭ , kūḍĕ
kāṇān nallŏru kŏccu pĕṇṇinṟĕ
ṭrvisṭr ṭāns - sāsā - ṭrvisṭr ṭāns
(iṭrali jĕrmmani)

siṁhaṁ kaḍuvā simbansī
sikku maṟāttī pañjābī
sandanakkādal kaḍaññadu poluḽḽa
sundarippĕṇṇuṅṅaḽ veṟe
kuṭṭanāṭṭil varunnū - nammuḍĕ sarkkas
nammuḍĕ sarkkas !!

tuḽunāṭṭilāśānṟĕ kaḽarippayaṭru ñān
suḽuvil kāṇikkāṁ - pakṣĕ
maraṇakkiṇaṭrilĕ kāṟilĕ velaykku
kāśu veṇaṁ kāś - kāṇān
kāśu veṇaṁ kāś