Iruttil koluttivaysca

ഇരുട്ടിൽ കൊളുത്തിവയ്ച്ച
Year
Language

ഇരുട്ടില്‍ കൊളുത്തിവെച്ച മണിവിളക്കായിരുന്നു
അവള്‍ ചിരിയുടെ പൂക്കള്‍ വില്‍ക്കും വേദനയായിരുന്നു
സ്വയമെരിഞ്ഞൊളി പരത്തി അമ്പലത്തിരി പോലെ
മനസ്സെ സുഗന്ധമാക്കി ചന്ദനത്തിരി പോലെ
അവള്‍ ചന്ദനത്തിരി പോലെ
// ഇരുട്ടില്‍ ...................................//

അവളുടെ പുഞ്ചിരിയും പ്രാര്‍ത്ഥനയായിരുന്നു
അവളുടെ ഗദ്ഗദവും സാന്ത്വനമായിരുന്നു
അമ്മയായ് കാമുകിയായ് തോഴിയായ് അഭിനയിച്ചു
അറ്റുപോയ തന്ത്രികളില്‍ സംഗീതശ്രുതി തുടിച്ചു
// ഇരുട്ടില്‍ ...................................//

തളരും കൊടി പടരാന്‍ തായ്മരമായ് തീര്‍ന്നു
തകരും ശില്‍പം വാര്‍ക്കാന്‍ ശില്‍പിയായ്ത്തീര്‍ന്നു
കഥയില്‍ കവിതകളിൽ ആ ദിനങ്ങൾ ഉരുകി
കാലമാം ദേവതയോ ഹര്‍ഷബാഷ്പം തൂകി
// ഇരുട്ടില്‍ ...................................//

iruṭṭil kŏḽuttivĕcca maṇiviḽakkāyirunnu
avaḽ siriyuḍĕ pūkkaḽ vilkkuṁ vedanayāyirunnu
svayamĕriññŏḽi paratti ambalattiri polĕ
manassĕ sugandhamākki sandanattiri polĕ
avaḽ sandanattiri polĕ
// iruṭṭil ...................................//

avaḽuḍĕ puñjiriyuṁ prārtthanayāyirunnu
avaḽuḍĕ gadgadavuṁ sāndvanamāyirunnu
ammayāy kāmugiyāy toḻiyāy abhinayiccu
aṭruboya tandrigaḽil saṁgīdaśrudi tuḍiccu
// iruṭṭil ...................................//

taḽaruṁ kŏḍi paḍarān dāymaramāy tīrnnu
tagaruṁ śilbaṁ vārkkān śilbiyāyttīrnnu
kathayil kavidagaḽil ā dinaṅṅaḽ urugi
kālamāṁ devadayo harṣabāṣpaṁ tūgi
// iruṭṭil ...................................//