Irul niṟayum

ഇരുൾ നിറയും
Work
Year
Language

ഇരുള്‍ നിറയും ഇടനാഴികള്‍
ഈറനണിയും കടമിഴികള്‍
ഇടനെഞ്ചില്‍ ഇടിനാദം വേര്‍പിരിഞ്ഞ ചങ്ങാടം
ദിക്കറിയാതെ ഒഴുകും ചങ്ങാടം
ഇരുള്‍ നിറയും ഇടനാഴികള്‍.....

മാനം നിറയെ നിറമാല
താളം നുകരും സ്വപ്നങ്ങള്‍
മാറില്‍ നിറയെ തിരമാല
ഓളം മറിയും പുഷ്പങ്ങള്‍
നിങ്ങള്‍ നവദമ്പതികള്‍...
നവദമ്പതികള്‍....

കരളിനകം അലയാഴികള്‍
കാറ്റിലുലയും കരിയിലകള്‍
കളഭത്തില്‍ മണിനാഗം വേര്‍പിരിഞ്ഞ ചങ്ങാ‍ടം
ദിക്കറിയാതെ ഒഴുകും ചങ്ങാടം

രാഗം പതയും കതിര്‍മാല
ഗാനം പകരും കുളിരധരം
പൂക്കള്‍ വിരിയും മണിമാല
നാണം ചൊരിയും മധുരതരം
നിങ്ങള്‍ നവദമ്പതികള്‍....
നവദമ്പതികള്‍......

ഇരുള്‍ നിറയും ഇടനാഴികള്‍
ഈറനണിയും കടമിഴികള്‍
ഇടനെഞ്ചില്‍ ഇടിനാദം വേര്‍പിരിഞ്ഞ ചങ്ങാടം
ദിക്കറിയാതെ ഒഴുകും ചങ്ങാടം
ഇരുള്‍ നിറയും ഇടനാഴികള്‍.....

iruḽ niṟayuṁ iḍanāḻigaḽ
īṟanaṇiyuṁ kaḍamiḻigaḽ
iḍanĕñjil iḍinādaṁ verbiriñña saṅṅāḍaṁ
dikkaṟiyādĕ ŏḻuguṁ saṅṅāḍaṁ
iruḽ niṟayuṁ iḍanāḻigaḽ.....

mānaṁ niṟayĕ niṟamāla
tāḽaṁ nugaruṁ svapnaṅṅaḽ
māṟil niṟayĕ tiramāla
oḽaṁ maṟiyuṁ puṣpaṅṅaḽ
niṅṅaḽ navadambadigaḽ...
navadambadigaḽ....

karaḽinagaṁ alayāḻigaḽ
kāṭrilulayuṁ kariyilagaḽ
kaḽabhattil maṇināgaṁ verbiriñña saṅṅāḍaṁ
dikkaṟiyādĕ ŏḻuguṁ saṅṅāḍaṁ

rāgaṁ padayuṁ kadirmāla
gānaṁ pagaruṁ kuḽiradharaṁ
pūkkaḽ viriyuṁ maṇimāla
nāṇaṁ sŏriyuṁ madhuradaraṁ
niṅṅaḽ navadambadigaḽ....
navadambadigaḽ......

iruḽ niṟayuṁ iḍanāḻigaḽ
īṟanaṇiyuṁ kaḍamiḻigaḽ
iḍanĕñjil iḍinādaṁ verbiriñña saṅṅāḍaṁ
dikkaṟiyādĕ ŏḻuguṁ saṅṅāḍaṁ
iruḽ niṟayuṁ iḍanāḻigaḽ.....