Irugayyum neetti teruveethi

ഇരുകയ്യും നീട്ടി തെരുവീഥി
Work
Year
Language

ഇരുകയ്യും നീട്ടി തെരുവീഥി തോറും
അലയുന്നു ഞങ്ങള്‍ അഗതികള്‍
കരുണയ്ക്കുവേണ്ടി കരള്‍പൊട്ടിപ്പാരം
കരയുന്നു ഞങ്ങള്‍‍ അവശരായി
ഒരുവര്‍ക്കും കണ്ണില്ലിവരെക്കാണുവാന്‍
ഒരുവര്‍ക്കും കാതില്ലിതുകേള്‍ക്കാന്‍
കനിവറ്റ ലോകം കരയറ്റ ശോകം
ഇവ രണ്ടും മാത്രമിവിടെയും
മണിമേട തോറും പരമഭാഗ്യത്തില്‍
പുരുമോദം തേടിക്കഴിയുവോര്‍
സഹജരായ് തങ്ങള്‍ക്കൊരു കൂട്ടിനുണ്ടീ
തെരുവിലെന്നുള്ളാതറിവീല
ഒരു വശം പൂര്‍ണ്ണസുഖഭോഗം ലോകം
മറുവശം പൂര്‍ണ്ണദുരിതവും
ധനികന്റെ നീതിക്കിതിലൊന്നും കുറ്റം
പറയുവാനില്ലേ ദയനീയം.

irugayyuṁ nīṭṭi tĕruvīthi toṟuṁ
alayunnu ñaṅṅaḽ agadigaḽ
karuṇaykkuveṇḍi karaḽpŏṭṭippāraṁ
karayunnu ñaṅṅaḽ avaśarāyi
ŏruvarkkuṁ kaṇṇillivarĕkkāṇuvān
ŏruvarkkuṁ kādillidugeḽkkān
kanivaṭra logaṁ karayaṭra śogaṁ
iva raṇḍuṁ mātramiviḍĕyuṁ
maṇimeḍa toṟuṁ paramabhāgyattil
purumodaṁ teḍikkaḻiyuvor
sahajarāy taṅṅaḽkkŏru kūṭṭinuṇḍī
tĕruvilĕnnuḽḽādaṟivīla
ŏru vaśaṁ pūrṇṇasukhabhogaṁ logaṁ
maṟuvaśaṁ pūrṇṇaduridavuṁ
dhaniganṟĕ nīdikkidilŏnnuṁ kuṭraṁ
paṟayuvānille dayanīyaṁ.