ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശീ
നവ്യ സുഗന്ധങ്ങള്‍
ഇഷ്ട വസന്തതടങ്ങളില്‍ എത്തീ
ഇണയരയന്നങ്ങള്‍ ഓ.. ഓ...
കൊക്കുകള്‍ ചേര്‍ത്തു
ചിറകുകള്‍ ചേര്‍ത്തു
കോമള കൂജനഗാനമുതിര്‍ത്തു
(ഇരു ഹൃദയങ്ങളില്‍..)
ഓരോ നിമിഷവും ഓരോ.. നിമിഷവും
ഓരോ മദിരാചഷകം
ഓരോ ദിവസവും ഓരോ.. ദിവസവും
ഓരോ പുഷ്പവിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം
(ഇരു ഹൃദയങ്ങളില്‍..)
വിണ്ണില്‍ നീളെ പറന്നു പാറി
പ്രണയ കപോതങ്ങള്‍
തമ്മില്‍ പുല്‍കി കേളികളാടി
തരുണമരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ മദാലസ രാസവിലാസം
(ഇരു ഹൃദയങ്ങളില്‍..)