ഇരതേടിപ്പിരിയും കുരുവികളേ
ഇനിയേതുദിക്കില്‍ കാണും
ഇതുവരെയൊന്നായ് കണ്ടകിനാവുകള്‍
ഇനിയെന്നു തളിര്‍ത്തുകാണും
ആ.....
പിരിയുന്നതോര്‍ക്കുമ്പോള്‍ കരയാന്‍ തോന്നും
കരയുന്നതോര്‍ക്കുമ്പോള്‍ ചിരിക്കാന്‍ തോന്നും
ഒരുവീട്ടിലൊരുമിച്ചു കഴിഞ്ഞതല്ലേ?
ഒരുമിച്ചു പാടാന്‍ പഠിച്ചതല്ലേ?
ഇരതേടിപ്പിരിയും.....
ആ....
ശകുന്തളവേഷത്തില്‍ ചിലര്‍ മദിച്ചു
ദുഷ്യന്തന്റെ വേഷത്തില്‍ ചിലര്‍ ജയിച്ചു
ഒടുവിലൊരോട്ടോഗ്രാഫ് ബുക്കില്‍
നെടുവീര്‍പ്പും പ്രേമവും സംഗ്രഹിച്ചു