ഇന്നും കാണും പൊന്‍ കിനാക്കള്‍
നീമറക്കരുതേ ഹൃദയമേ
നീ മറക്കരുതേ
ഇന്നു ചൊല്ലും രാഗകഥകള്‍
നീമറക്കരുതേ
പ്രേമപവനന്‍ വീണമീട്ടി
പാടിത്തന്നൊരു ഗാനവും
കന്നിയാറ്റില്‍ അലകളിളകി
മെല്ലെയുയരും മേളവും
നീമറക്കരുതേ ഹൃദയമേ
നീമറക്കരുതേ
കാട്ടുവള്ളിക്കുടിലുതോറും
കാത്തിരിക്കും വസന്തവും
വണ്ടുകള്‍ മലര്‍ച്ചെണ്ടിന്‍ ചെവിയില്‍
മന്ദമോതും മന്ത്രവും
നീമറക്കരുതേ ഹൃദയമേ
നീ മറക്കരുതേ