Innu sooksikkunnu

ഇങ്ങു സൂക്ഷിക്കുന്നു
Work
Year
Language

ഇങ്ങു സൂക്ഷിക്കുന്നു ഞാനുടഞ്ഞുള്ളോരെന്‍-
തങ്കക്കിനാവിന്‍ തരിവളപ്പൊട്ടുകള്‍
വര്‍ണപ്രതീക്ഷതന്‍ വാര്‍മയില്‍പ്പീലികള്‍
മന്നിടം കാണാത്ത കണ്ണുനീര്‍മുത്തുകള്‍
ഭാവിതന്‍ ഗ്രന്ഥത്തില്‍നിന്നുമെന്‍ സല്‍ക്കവി-
ഭാവന വെട്ടിയെടുത്ത ചിത്രങ്ങളും
എപ്പോഴുമെപ്പോഴുമിന്നിധിയെന്‍ കൊച്ചു -
കല്പന തന്റെ കരപല്ലവങ്ങളില്‍
ഭദ്രമായ്‌ സൂക്ഷിച്ചു വയ്ക്കുന്നു സദ്രസം
ഹൃത്തിന്റെ മുറ്റത്തു കേളികളാടുവാന്‍

iṅṅu sūkṣikkunnu ñānuḍaññuḽḽorĕn-
taṅgakkināvin darivaḽappŏṭṭugaḽ
varṇapradīkṣadan vārmayilppīligaḽ
manniḍaṁ kāṇātta kaṇṇunīrmuttugaḽ
bhāvidan grandhattilninnumĕn salkkavi-
bhāvana vĕṭṭiyĕḍutta sitraṅṅaḽuṁ
ĕppoḻumĕppoḻuminnidhiyĕn kŏccu -
kalbana tanṟĕ karaballavaṅṅaḽil
bhadramāy‌ sūkṣiccu vaykkunnu sadrasaṁ
hṛttinṟĕ muṭrattu keḽigaḽāḍuvān