ഇന്നോളം എന്നെപ്പോല്‍ എത്ര പേര്‍ വീഴ്ത്തിയ
കണ്ണീരാണു നീ വന്‍ കടലേ (3)
കളിമണ്ണു കൂട്ടി കളിവീടു കെട്ടി
കളിമണ്ണു കൂട്ടി ഞാന്‍ കളിവീടു കെട്ടി
കാലാല്‍ തട്ടി ഉടച്ചതു പോല്‍ - വിധി
കാലാല്‍ തട്ടി ഉടച്ചതു പോല്‍
അലിയാത്ത പാറയില്‍ നിന്‍ തിരമാലകള്‍
തലതല്ലിക്കേഴുന്നതെന്തിനാലോ(2)
(ഇന്നോളം എന്നെപ്പോല്‍)
ഒരുമിച്ചു വാഴാന്‍ ആകാത്ത ദേവനെ
ഒരു നോക്കു കാണാന്‍ മാത്രമായി
കരുതിയ വിശ്വാസം കരളിന്റെ ആശ്വാസം
കടലേ നീയും കൈവെടിഞ്ഞോ(2)
(ഇന്നോളം എന്നെപ്പോല്‍)