Innenre svapnam [M]

ഇന്നെന്റെ സ്വപ്നം [M]
Work
Year
Language

സ്വപ്നങ്ങളേ അനുരാഗ സ്വപ്നങ്ങളേ....
ഇന്നെന്റെ സ്വപ്നങ്ങളില്‍ ഇന്നെന്റെ ചിന്തകളില്‍‌
ഇന്നെന്റെ കണ്ണുകളില്‍ ഇന്നെന്റെ ഓര്‍മ്മകളില്‍
നീ മാത്രം....ഓമലേ നീ മാത്രം
(ഇന്നെന്റെ സ്വപ്നങ്ങളില്‍.....)

കളമൊഴി നിന്‍ കാര്‍കൂന്തല്‍ കരിമേഘക്കാടുകളോ
നിന്‍ മിഴിയില്‍ തിരയിളകും കരിനീല സാഗരമോ(കളമൊഴി...)
കണ്മണി നിന്‍ മേനി പുല്‍കി കാറ്റൊന്നു വീശിയാല്‍
ഒരു മാത്ര നീയെന്നരികില്‍...
(ഇന്നെന്റെ സ്വപ്നങ്ങളില്‍.....)

മധുമൊഴി നീ നോക്കിയാല്‍ നീയൊന്നു പുഞ്ചിരിച്ചാല്‍
കാത്തു നില്‍ക്കും നിന്നെ ഞാനീ ഏകാന്ത വീഥികളില്‍(മധുമൊഴി...)
നിന്‍ നിഴലില്‍ ഞാനണയും നിന്‍ മിഴിയില്‍ പൂത്തുലയും
പൂമരച്ചില്ലപോലെ കാതരേ....പൂമരച്ചില്ല പോലെ...
സ്വപ്നങ്ങളേ അനുരാഗ സ്വപ്നങ്ങളേ
(ഇന്നെന്റെ സ്വപ്നങ്ങളില്‍.....)

svapnaṅṅaḽe anurāga svapnaṅṅaḽe....
innĕnṟĕ svapnaṅṅaḽil innĕnṟĕ sindagaḽil‌
innĕnṟĕ kaṇṇugaḽil innĕnṟĕ ormmagaḽil
nī mātraṁ....omale nī mātraṁ
(innĕnṟĕ svapnaṅṅaḽil.....)

kaḽamŏḻi nin kārgūndal karimeghakkāḍugaḽo
nin miḻiyil tirayiḽaguṁ karinīla sāgaramo(kaḽamŏḻi...)
kaṇmaṇi nin meni pulgi kāṭrŏnnu vīśiyāl
ŏru mātra nīyĕnnarigil...
(innĕnṟĕ svapnaṅṅaḽil.....)

madhumŏḻi nī nokkiyāl nīyŏnnu puñjiriccāl
kāttu nilkkuṁ ninnĕ ñānī egānda vīthigaḽil(madhumŏḻi...)
nin niḻalil ñānaṇayuṁ nin miḻiyil pūttulayuṁ
pūmaraccillabolĕ kādare....pūmaraccilla polĕ...
svapnaṅṅaḽe anurāga svapnaṅṅaḽe
(innĕnṟĕ svapnaṅṅaḽil.....)