Innenre khalbile

ഇന്നെന്റെ ഖല്‍ബിലെ
Work
Year
Language

ഇന്നെന്റെ ഖല്‍‌ബിലെ ചെന്നിണം കൊണ്ടൊരു
മംഗല്യമൈലാഞ്ചി നിനക്കായ് മംഗല്യമൈലാഞ്ചി
അവസാന ദിക്ക്റും ചൊല്ലി ഞാനിന്നെന്റെ
അരുമക്കിനാക്കളെ ഖബറടക്കാം...
(ഇന്നെന്റെ...)

ഒരിക്കലുമുറങ്ങാത്ത നോവിന്റെ ഗസലുകള്‍
എന്തിനെനിക്കു നീ തന്നു...
പൊള്ളുമെന്‍ നെഞ്ചിലെ മുളംതണ്ടിനുള്ളില്‍
തുള്ളിത്തുളുമ്പി നീ നിന്നൂ...
(ഇന്നെന്റെ...)

തന്തിന്നാനോ തനതന്തിന്നാനോ
തനതന്തിന്നാനോ തനതന്തിന്നാനോ
അഴകുള്ള മാരനാണ്...
അഹലില്‍ ബെയ്ത്താണ്...
കണ്ണുകള്‍ തുറക്കൂ നീ മണവാട്ടീ...
(തന്തിന്നാനോ...)

തിരിച്ചിനിയണയാതെ പിരിയുവാനാണെങ്കില്‍
എന്തിനെന്‍ കൂട്ടില്‍ നീ വന്നൂ...
ജഹന്നത്തിനകത്തെന്നെ തള്ളാനോ നീയൊരു
ജന്നത്തിന്‍ പൂവായ് വിടര്‍ന്നൂ...
(ഇന്നെന്റെ...)

innĕnṟĕ khal‌bilĕ sĕnniṇaṁ kŏṇḍŏru
maṁgalyamailāñji ninakkāy maṁgalyamailāñji
avasāna dikkṟuṁ sŏlli ñāninnĕnṟĕ
arumakkinākkaḽĕ khabaṟaḍakkāṁ...
(innĕnṟĕ...)

ŏrikkalumuṟaṅṅātta novinṟĕ gasalugaḽ
ĕndinĕnikku nī tannu...
pŏḽḽumĕn nĕñjilĕ muḽaṁtaṇḍinuḽḽil
tuḽḽittuḽumbi nī ninnū...
(innĕnṟĕ...)

tandinnāno tanadandinnāno
tanadandinnāno tanadandinnāno
aḻaguḽḽa māranāṇ...
ahalil bĕyttāṇ...
kaṇṇugaḽ tuṟakkū nī maṇavāṭṭī...
(tandinnāno...)

tiricciniyaṇayādĕ piriyuvānāṇĕṅgil
ĕndinĕn kūṭṭil nī vannū...
jahannattinagattĕnnĕ taḽḽāno nīyŏru
jannattin pūvāy viḍarnnū...
(innĕnṟĕ...)