Inne pol

ഇന്നേ പോല്‍
Work
Year
Language

ഇന്നേപോല്‍ ‍, ഇന്നേപോല്‍ ‍,
ഇല്ലില്ലം കാവില്‍ തേരോട്ടം
ഒന്നേപോല്‍ ‍, ഒന്നേപോല്‍ ,
പൊന്നാനപ്പുറത്താലവട്ടം! (ഇന്നേപോല്‍ ...)

തേരും കാണാം, തേവരേം കാണാം
ദാഹവും തീര്‍ക്കാം,മോഹവും തീര്‍ക്കാം
താമരച്ചോലയില്‍ മുങ്ങിക്കുളിക്കാം
കൂടെപ്പോരെടി കുയിലാളേ! കൊഞ്ചും മൊഴിയാളേ!
(ഇന്നേപോല്‍ ...)

ആട്ടവും കാണാം, പാട്ടും കേള്‍ക്കാം
കാറ്റു കൊള്ളാം, കൈതേം നുള്ളാം
ആറ്റുമണപ്പുറത്തൊന്നിച്ചുറങ്ങാം
കൂടെപ്പോരെടി കുയിലാളേ! കൊഞ്ചും മൊഴിയാളേ!
(ഇന്നേപോല്‍ ‍...)

വേലേം കാണാം, പൂരോം കാണാം
മാലേം മാറാം, മോതിരോം മാറാം
നേരം വെളുക്കുമ്മുമ്പിങ്ങൊട്ടു പോരാം
കൂടെപ്പോരെടി കുയിലാളേ! കൊഞ്ചും മൊഴിയാളേ!
(ഇന്നേപോല്‍ ‍...)

innebol , innebol ,
illillaṁ kāvil teroṭṭaṁ
ŏnnebol , ŏnnebol ,
pŏnnānappuṟattālavaṭṭaṁ! (innebol ...)

teruṁ kāṇāṁ, tevareṁ kāṇāṁ
dāhavuṁ tīrkkāṁ,mohavuṁ tīrkkāṁ
tāmaraccolayil muṅṅikkuḽikkāṁ
kūḍĕpporĕḍi kuyilāḽe! kŏñjuṁ mŏḻiyāḽe!
(innebol ...)

āṭṭavuṁ kāṇāṁ, pāṭṭuṁ keḽkkāṁ
kāṭru kŏḽḽāṁ, kaideṁ nuḽḽāṁ
āṭrumaṇappuṟattŏnniccuṟaṅṅāṁ
kūḍĕpporĕḍi kuyilāḽe! kŏñjuṁ mŏḻiyāḽe!
(innebol ...)

veleṁ kāṇāṁ, pūroṁ kāṇāṁ
māleṁ māṟāṁ, modiroṁ māṟāṁ
neraṁ vĕḽukkummumbiṅṅŏṭṭu porāṁ
kūḍĕpporĕḍi kuyilāḽe! kŏñjuṁ mŏḻiyāḽe!
(innebol ...)