Innatte raatri

ഇന്നത്തെ രാത്രി
Year
Language

ഇന്നത്തെ രാത്രി ശിവരാത്രി..
ഇന്നത്തെ രാത്രി ശിവരാത്രി
കൈയ്യും കൈയ്യും താളമടിക്കും
കണ്ണും കണ്ണും കഥപറയും
കാല്‍ചിലങ്കകള്‍ പൊട്ടിച്ചിരിക്കും
കാലടികള്‍ നര്‍ത്തനമാടും
ഇന്നത്തെ രാത്രി ശിവരാത്രി

ഈ വസന്തയാമിനിയില്‍ ഓ...ആ..
ഈ വസന്തയാമിനിയില്‍
ഈ സുഗന്ധവാഹിനിയില്‍
ഒഴുകും ചന്ദ്രികതന്‍ പവിഴവേദിയില്‍ ഞാന്‍
പരിസരം മറന്നുകൊണ്ടാടും കൊണ്ടാടും
ഇന്നത്തെ രാത്രി ശിവരാത്രി

പാതിരതന്‍ മട്ടുപ്പാവില്‍ പാലൊളിപ്പൂനിലാവില്‍
ഇന്നു ഭവാനോടിവന്നു എന്നടുത്തു വന്നിരുന്നൂ
എന്നെത്തന്നെ മറന്നു ഞാന്‍ പാടും പാടും (ഇന്നത്തെ)

innattĕ rātri śivarātri..
innattĕ rātri śivarātri
kaiyyuṁ kaiyyuṁ tāḽamaḍikkuṁ
kaṇṇuṁ kaṇṇuṁ kathabaṟayuṁ
kālsilaṅgagaḽ pŏṭṭiccirikkuṁ
kālaḍigaḽ narttanamāḍuṁ
innattĕ rātri śivarātri

ī vasandayāminiyil o...ā..
ī vasandayāminiyil
ī sugandhavāhiniyil
ŏḻuguṁ sandrigadan paviḻavediyil ñān
parisaraṁ maṟannugŏṇḍāḍuṁ kŏṇḍāḍuṁ
innattĕ rātri śivarātri

pādiradan maṭṭuppāvil pālŏḽippūnilāvil
innu bhavānoḍivannu ĕnnaḍuttu vannirunnū
ĕnnĕttannĕ maṟannu ñān pāḍuṁ pāḍuṁ (innattĕ)