Innaleyolavum

ഇന്നലെയോളവും
Work
Year
Language

ഇന്നലെയോളവുമെന്തെന്നറിഞ്ഞീല
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ടതടിക്കുവിനാശവും
ഇന്ന നേരമെന്നേതുമറിവീല

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു നടിക്കുന്നതും ഭവാന്‍
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റിനടത്തുന്നതും ഭവാന്‍
മാളികമുകളേറിയമന്നന്റെ
തോളില്‍മാറാപ്പു കേറ്റുന്നതും ഭവാന്‍
ഇന്നലെയോളവും.....

കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ
മുന്നേ കാണ്മതു സത്യമല്ലെന്നതു
മുന്‍പേകണ്ടിട്ടറിയുന്നിതു ചിലര്‍
മനുജാതിയില്‍ തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം
ഇന്നലെയോളവും.........

innalĕyoḽavumĕndĕnnaṟiññīla
inni nāḽĕyumĕndĕnnaṟiññīlā
innikkaṇḍadaḍikkuvināśavuṁ
inna neramĕnnedumaṟivīla

kaṇḍugaṇḍaṅṅirikkuṁ janaṅṅaḽĕ
kaṇḍillĕnnu naḍikkunnaduṁ bhavān
raṇḍunāludinaṁkŏṇḍŏruttanĕ
taṇḍileṭrinaḍattunnaduṁ bhavān
māḽigamugaḽeṟiyamannanṟĕ
toḽilmāṟāppu keṭrunnaduṁ bhavān
innalĕyoḽavuṁ.....

kaṇḍālŏṭṭaṟiyunnu silaridu
kaṇḍāluṁ tiriyā silarkkedume
munne kāṇmadu satyamallĕnnadu
munpegaṇḍiṭṭaṟiyunnidu silar
manujādiyil tannĕ palavidhaṁ
manassinnu viśeṣamuṇḍorkkaṇaṁ
innalĕyoḽavuṁ.........