ഇന്നലെകൾ
ഇതുവഴിയെ പോയി
നൊമ്പരമാം പുഞ്ചിരിയും തൂകീ
മുറിവുകളിൽ
വിരൽമുനകൾ മൂടി
പഴയമുളം കുഴലായ് ഞാൻ പാടാം
പാടാം രാവിൽ ഈ രാവിൽ
കുരുടൻ ഞാൻ
കനവുകളെൻ സ്വന്തം
ആ..ആ..ആ..
കൂരിരുളും പാലൊളിയും തുല്ല്യം
തലമുകളിൽ
മുകിലിഴയും മാനം
ആ..ആ..ആ
കാൽക്കീഴിൽ മണലെരിയും തീരം
ആശകളാകെയുമോർമ്മയിൽ മൂടിപ്പാടാം
പാടാം പാടാം ഈ രാവിൽ
ചുണ്ടുവരണ്ടൊഴുകിടുമീ ഗാനം
ആ..ആ..ആ..
സുന്ദരമെന്നാരു പറഞ്ഞാലും
നെഞ്ചെരിയും നേരമിടും താളം
ആ..ആ..ആ
ശ്രുതിലയമായ് തോന്നിയിരുന്നാലും
ഉള്ളിതുപൊള്ളിയ വേദനയാറ്റാൻ പാടാം
പാടാം പാടാം ഈ രാവിൽ (ഇന്നലെകൾ)