Innale udyaana naliniyil

ഇന്നലെ ഉദ്യാന നളിനിയില്‍
Work
Year
Language

ഇന്നലെ ഉദ്യാന നളിനിയില്‍ മത്സഖി
സ്വര്‍ണ്ണമരാളമൊന്നു വന്നിറങ്ങി

കഞ്ചബാണന്റെ കൊടിക്കൂരപോലെ
പൊന്നശോകങ്ങള്‍ പൂത്തുനിന്നു
ആ.....
അഴകില്‍ നീന്തുന്ന കളിയരയന്നതെ
അരികില്‍ ചെന്നുഞാന്‍ പിടിച്ചു
പിടിച്ചൂ..........

എവിടെയിവളെ അയയ്ക്കും ഞാന്‍ ദൂതിനായ്
ഏതു ലേഖനം കൊടുത്തയയ്ക്കും
എന്റെ സ്വപ്നത്തിന്‍ നൈഷധപുരിയിലെ
മന്നവനാണെന്നു പറഞ്ഞാലോ?
പറഞ്ഞാലോ?

innalĕ udyāna naḽiniyil matsakhi
svarṇṇamarāḽamŏnnu vanniṟaṅṅi

kañjabāṇanṟĕ kŏḍikkūrabolĕ
pŏnnaśogaṅṅaḽ pūttuninnu
ā.....
aḻagil nīndunna kaḽiyarayannadĕ
arigil sĕnnuñān piḍiccu
piḍiccū..........

ĕviḍĕyivaḽĕ ayaykkuṁ ñān dūdināy
edu lekhanaṁ kŏḍuttayaykkuṁ
ĕnṟĕ svapnattin naiṣadhaburiyilĕ
mannavanāṇĕnnu paṟaññālo?
paṟaññālo?