ഇന്നലെ രാത്രിയിൽ ഒരു കുയില്‍പ്പാട്ടുമായ്
വന്നു നീ പൊന്നശോകപ്പൂങ്കാവിൽ
ആത്മഹർഷങ്ങളേ ആനന്ദഭൈരവിയിൽ
ആലപിക്കും മധുമാസരാവിൽ
(ഇന്നലെ രാത്രിയിൽ.....)
എത്രയോ സ്വപ്നങ്ങൾ ഹേമയാമങ്ങളിൽ
ഹൃത്തടം ചുംബിച്ച കഥകളുമായ് (2)
യാത്രികർ വഴി മറന്നെത്തുമീ എകാന്ത
സത്രത്തിലെ ചുവർ ചിത്രമോ ഞാൻ (2)
(ഇന്നലെ രാത്രിയിൽ.....)
ആയിരം കാതങ്ങൾക്കപ്പുറമപ്പുറം
മായികമോഹങ്ങൾ കണിയൊരുക്കീ (2)
മാനസവീണയിൽ രാഗമധുരമാം
പ്രേമസംഗീതം വീണ്ടുമൊഴുകുകയായ്
(ഇന്നലെ രാത്രിയിൽ.....)