Innale nyaaanoru svapnasalabha

ഇന്നലെ ഞാനൊരു സ്വപ്നശലഭ
Year
Language

ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ
കണ്മിഴിത്താമരയിൽ കടന്നു വന്നു
അറിഞ്ഞുവോ സഖിയറിഞ്ഞുവോ
മാനസമോഹത്തിൻ മകരന്ദപാനപാത്രം
മാരൻ ചുണ്ടു കൊണ്ടു നുകർന്നപ്പോൾ
അറിഞ്ഞല്ലോ ഞാനുണർന്നല്ലോ (ഇന്നലെ...)

സങ്കല്പപുഷ്പവിമാനത്തിലേറി നാം
സന്ധ്യാംബരം നോക്കി പറന്നു പോയി
അറിഞ്ഞുവോ സഖിയറിഞ്ഞുവോ
ചന്ദ്രലേഖ തൻ ചന്ദനത്തോണിയിൽ നാം
സന്ധ്യായമുനയിൽ തുഴഞ്ഞു ചെന്നു
അറിഞ്ഞല്ലോ ഞാനറിഞ്ഞല്ലോ (ഇന്നലെ...)

കല്പന തന്നുടെ കദളീ വനത്തിൽ നീ
ഉദ്യാനലക്ഷ്മിയായ് കടന്നു വന്നൂ
അറിഞ്ഞുവോ സഖിയറിഞ്ഞുവോ
താമരവളയത്താൽ ഊഞ്ഞാലു കെട്ടിയെന്റെ
കാമുകനെന്നെയതിൽ പിടിച്ചിരുത്തി
അറിഞ്ഞല്ലോ ഞാനാടിയല്ലോ (ഇന്നലെ....)

innalĕ ñānŏru svapnaśalabhamāy nin
kaṇmiḻittāmarayil kaḍannu vannu
aṟiññuvo sakhiyaṟiññuvo
mānasamohattin magarandabānabātraṁ
māran suṇḍu kŏṇḍu nugarnnappoḽ
aṟiññallo ñānuṇarnnallo (innalĕ...)

saṅgalbabuṣpavimānattileṟi nāṁ
sandhyāṁbaraṁ nokki paṟannu poyi
aṟiññuvo sakhiyaṟiññuvo
sandralekha tan sandanattoṇiyil nāṁ
sandhyāyamunayil tuḻaññu sĕnnu
aṟiññallo ñānaṟiññallo (innalĕ...)

kalbana tannuḍĕ kadaḽī vanattil nī
udyānalakṣmiyāy kaḍannu vannū
aṟiññuvo sakhiyaṟiññuvo
tāmaravaḽayattāl ūññālu kĕṭṭiyĕnṟĕ
kāmuganĕnnĕyadil piḍiccirutti
aṟiññallo ñānāḍiyallo (innalĕ....)