Innale nyaaanoru

ഇന്നലെ ഞാനൊരു
Year
Language

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു
സ്വര്‍ണ്ണത്താമര പൂത്തെന്ന്
പൂവിറുക്കാന്‍ സ്വര്‍ഗ്ഗത്തുന്നൊരു
ദേവകുമാരന്‍ വന്നെന്ന്
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടൂ

പൊന്നിന്‍ തേരു തെളിച്ചു തെളിച്ചവന്‍
എന്നെക്കാണാന്‍ വന്നല്ലോ
സ്വര്‍ലോകത്തെ കഥകള്‍ പറഞ്ഞെന്‍
വല്ലിക്കുടിലിലിരുന്നല്ലോ
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടൂ

കടം തരാമോ തുമ്പീ നിന്നുടെ
കനകച്ചിറകൊരു നിമിഷം നീ
കടം തരാമോ തുമ്പീ നിന്നുടെ
കനകച്ചിറകൊരു നിമിഷം നീ
പറന്നു ചെന്നെന്‍ ദേവകുമാരനെ
മനം കുളിര്‍ക്കെ കണ്ടോട്ടേ

തെക്കന്‍ കാറ്റേ നീയെന്താണൊരു
പുത്തന്‍ മാതിരിയായിന്ന്
ഇക്കഥയെല്ലാമറിഞ്ഞുവോ നീ
ഇക്കിളികൂട്ടുവതെന്തെന്നേ
ഇക്കിളികൂട്ടുവതെന്തെന്നേ (ഇന്നലെ ഞാനൊരു)

innalĕ ñānŏru svapnaṁ kaṇḍu
svarṇṇattāmara pūttĕnn
pūviṟukkān svarggattunnŏru
devagumāran vannĕnn
innalĕ ñānŏru svapnaṁ kaṇḍū

pŏnnin deru tĕḽiccu tĕḽiccavan
ĕnnĕkkāṇān vannallo
svarlogattĕ kathagaḽ paṟaññĕn
vallikkuḍililirunnallo
innalĕ ñānŏru svapnaṁ kaṇḍū

kaḍaṁ tarāmo tumbī ninnuḍĕ
kanagacciṟagŏru nimiṣaṁ nī
kaḍaṁ tarāmo tumbī ninnuḍĕ
kanagacciṟagŏru nimiṣaṁ nī
paṟannu sĕnnĕn devagumāranĕ
manaṁ kuḽirkkĕ kaṇḍoṭṭe

tĕkkan kāṭre nīyĕndāṇŏru
puttan mādiriyāyinn
ikkathayĕllāmaṟiññuvo nī
ikkiḽigūṭṭuvadĕndĕnne
ikkiḽigūṭṭuvadĕndĕnne (innalĕ ñānŏru)