Innale mayannumbol

ഇന്നലെ മയങ്ങുമ്പോള്‍
Year
Language

ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നു

ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ (2)
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ വന്നൂ

ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ(2)
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മാടിവിളിക്കാതെ നീ വന്നു

ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

innalĕ mayaṅṅumboḽ... ŏru maṇikkināvinṟĕ...
pŏnnin silambŏli keṭṭuṇarnnu
innalĕ mayaṅṅumboḽ... ŏru maṇikkināvinṟĕ...
pŏnnin silambŏli keṭṭuṇarnnu

mādhava māsattil ādyaṁ viriyunna
mādaḽappūmŏṭṭin maṇaṁ polĕ
orkkādirunnappoḽ ŏruṅṅādirunnappoḽ
omane nīyĕnṟĕ arigil vannu

innalĕ mayaṅṅumboḽ... ŏru maṇikkināvinṟĕ...
pŏnnin silambŏli keṭṭuṇarnnu

paurṇṇami sandhyadan pālāḻi nīndivaruṁ
viṇṇilĕ vĕṇmugil kŏḍi polĕ (2)
taṅgakkināviṅgal ĕdo smaraṇadan
taṁburu śrudimīṭṭi nī vannū

innalĕ mayaṅṅumboḽ... ŏru maṇikkināvinṟĕ...
pŏnnin silambŏli keṭṭuṇarnnu

vānattinniruḽil vaḻidĕṭri vannusernna
vāsandasandralekha ĕnna polĕ(2)
mūḍubaḍamaṇiñña mūgasaṅgalbaṁ polĕ
māḍiviḽikkādĕ nī vannu

innalĕ mayaṅṅumboḽ... ŏru maṇikkināvinṟĕ...
pŏnnin silambŏli keṭṭuṇarnnu