Innale innu naale

ഇന്നലെ ഇന്നു നാളെ
Work
Year
Language

ഇന്നലെ ഇന്നും നാളേ
ഈ യാത്ര തുടരുന്നു കാലം
കണക്കുകൾ കൂട്ടുന്നു മടയന്മാർ
ലഹരിയിൽ മുങ്ങുന്നു മിടുക്കന്മാർ
(ഇന്നലെ ഇന്നും നാളേ )

വെണ്ണയായ് ഉരുകും സ്വർണ്ണമായ് തിളങ്ങും(2)
കണ്മുന്നിൽ കവിത കംബളമാകും
അംഗങ്ങൾ തോറും ഋതുഭേദമിയലും
പെണ്മയിൽ കാണാം നീ തേടും ഉണ്മ
നീ തേടും ഉണ്മ,നീ തേടും ഉണ്മ
(ഇന്നലെ ഇന്നും നാളേ )

കണ്ണുനീർപോലും തേനാക്കി മാറ്റാം(2)
വിണ്ണെന്ന സ്വപ്നം മണ്ണിൽ വിടർത്താം
കൊഴിയാത്ത പൂക്കൾ ചുടുചുംബനങ്ങൾ
അമരത്വമാളും വസന്തോത്സവം ഞാൻ
വസന്തോത്സവം ഞാൻ ,വസന്തോത്സവം ഞാൻ
(ഇന്നലെ ഇന്നും നാളേ )

innalĕ innuṁ nāḽe
ī yātra tuḍarunnu kālaṁ
kaṇakkugaḽ kūṭṭunnu maḍayanmār
lahariyil muṅṅunnu miḍukkanmār
(innalĕ innuṁ nāḽe )

vĕṇṇayāy uruguṁ svarṇṇamāy tiḽaṅṅuṁ(2)
kaṇmunnil kavida kaṁbaḽamāguṁ
aṁgaṅṅaḽ toṟuṁ ṛtubhedamiyaluṁ
pĕṇmayil kāṇāṁ nī teḍuṁ uṇma
nī teḍuṁ uṇma,nī teḍuṁ uṇma
(innalĕ innuṁ nāḽe )

kaṇṇunīrboluṁ tenākki māṭrāṁ(2)
viṇṇĕnna svapnaṁ maṇṇil viḍarttāṁ
kŏḻiyātta pūkkaḽ suḍusuṁbanaṅṅaḽ
amaratvamāḽuṁ vasandotsavaṁ ñān
vasandotsavaṁ ñān ,vasandotsavaṁ ñān
(innalĕ innuṁ nāḽe )