Innalatte pennallallo

ഇന്നലത്തെ പെണ്ണല്ലല്ലോ
Year
Language

ഇന്നലത്തെ പെണ്ണല്ലല്ലോ
ഇത്തിരിപ്പൂമൊട്ടല്ലല്ലോ
ഇന്നു നിന്റെ നെഞ്ചിനകത്തൊരു
പുന്നാരത്തേന്‍കൂട്- ഒരു
പുന്നാരത്തേന്‍കൂട് (ഇന്നലത്തെ)

എന്നുമെന്നുമെന്റെ മനസ്സില്‍
സുന്ദരമാം സ്വപ്നസരസ്സില്‍
എന്നുമെന്നുമെന്റെ മനസ്സില്‍
സുന്ദരമാം സ്വപ്നസരസ്സില്‍
ഇന്ദ്രധനുസ്സിന്‍ തേരില്‍ വന്നവ-
നെനിക്കു നല്‍കിയ തേന്‍കൂട്
എനിക്കു നല്‍കിയ തേന്‍കൂട്

തേടി വരും ദേവനു നീ
തേന്‍ കൂടു തുറന്നാട്ടേ
താമരവളയകൈവിരലാലൊരു
പൂനുള്ളീത്തന്നാട്ടേ - പൂനുള്ളിത്തന്നാട്ടേ

ഇനിയുമെന്റെ സ്വപ്നസരസ്സില്‍
ഒരു പൂവേ വിരിയുകയുള്ളൂ
ഇനിയുമെന്റെ സ്വപ്നസരസ്സില്‍
ഒരു പൂവേ വിരിയുകയുള്ളൂ
ഒരു ദേവനു തിലകം ചാര്‍ത്താ‍ന്‍
ഒരു നുള്ളേ പൂമ്പൊടിയുള്ളൂ
ഒരു നുള്ളേ പൂമ്പൊടിയുള്ളൂ (ഇന്നലത്തെ)

innalattĕ pĕṇṇallallo
ittirippūmŏṭṭallallo
innu ninṟĕ nĕñjinagattŏru
punnārattenkūṭ- ŏru
punnārattenkūṭ (innalattĕ)

ĕnnumĕnnumĕnṟĕ manassil
sundaramāṁ svapnasarassil
ĕnnumĕnnumĕnṟĕ manassil
sundaramāṁ svapnasarassil
indradhanussin deril vannava-
nĕnikku nalgiya tenkūṭ
ĕnikku nalgiya tenkūṭ

teḍi varuṁ devanu nī
ten kūḍu tuṟannāṭṭe
tāmaravaḽayagaiviralālŏru
pūnuḽḽīttannāṭṭe - pūnuḽḽittannāṭṭe

iniyumĕnṟĕ svapnasarassil
ŏru pūve viriyugayuḽḽū
iniyumĕnṟĕ svapnasarassil
ŏru pūve viriyugayuḽḽū
ŏru devanu tilagaṁ sārttān
ŏru nuḽḽe pūmbŏḍiyuḽḽū
ŏru nuḽḽe pūmbŏḍiyuḽḽū (innalattĕ)