ഇനിയും പാടാം ഒരു പ്രേമഗീതം ...
ആ ...ആ ...ആ ...
ഇനിയും പാടാം ഒരു പ്രേമ ഗീതം
ഓര്‍മ്മയില്‍ പൂവിടും നീര്‍മണിപ്പൂവുകള്‍
കൊഴിയും നേരം വിരിയും നേരം
(ഇനിയും )
ആ ...ആ ...
കായലോരത്തു കാത്തൊരാ കിളി
ഏകനായ് തേങ്ങിയോ (കായല്‍ )
എവിടെ .....എവിടെ .....
മഞ്ഞു വീഴുന്നു രാവു നീളുന്നു
കൂട്ടിലെത്തുമോ നീ - ഈ
കൂട്ടിലെത്തുമോ നീ
(ഇനിയും )
വെണ്ണിലാവിന്റെ നാട്ടിലെ സ്വര്‍ണ്ണ
രാജഹംസമായോ (വെണ്ണിലാവിന്റെ )
അകലെ .....അകലെ .....
നീ മയങ്ങുന്ന സ്വര്‍ഗ്ഗ മേടയില്‍
തെന്നലായ് വരും ഞാന്‍ - ഒരു
തെന്നലായ് വരും ഞാന്‍
(ഇനിയും )