Iniyum maunamo parayu melle sakhi [Version I]

ഇനിയും മൗനമോ പറയു മെല്ലെ സഖി [Version I]
Work
Year
Language

ഇനിയും മൗനമോ പറയൂ മെല്ലേ സഖി
വെറുതേ എന്തിനായ് അകലും നീ എന്‍ സഖി
മനസ്സിന്റെ തീരം എല്ലാം മഴ കൊള്ളും ഈ നീളിലായ്
മലരിന്റെ കുമ്പിള്‍ എല്ലാം നിറയുന്നോരീ നാളിലായ്
ഇനിയും മൗനമോ ….....................

പോയോരാ നാളുകള്‍ പുഞ്ചിരി ചെണ്ടുകള്‍
എന്നിലും വിണ്ണിലും നിന്നിലെ കണ്ണുകള്‍
എന്‍ സമ്മാനങ്ങള്‍ എല്ലാം കൈ നീട്ടി വാങ്ങുന്ന കാലം
നിന്‍ കൈനീട്ടങ്ങള്‍ എല്ലാം കണിയാകുവാന്‍ എന്തു വേണം
ഇനിയും മൗനമോ …..........................

ഉള്ളിലെ താളിലായ് നിന്‍ മയില്‍പ്പീലികള്‍
പീലി തന്‍ തുമ്പിലായ് മഞ്ഞിളം തുള്ളികള്‍
നിന്‍ സല്ലാപങ്ങളെല്ലാം സംഗീതം ആകുന്ന കാലം
ആ സന്തോഷങ്ങള്‍ എല്ലാം വരവേല്‍ക്കുവാന്‍ എന്തു വേണം
ഇനിയും മൗനമോ …..........................

iniyuṁ maunamo paṟayū mĕlle sakhi
vĕṟude ĕndināy agaluṁ nī ĕn sakhi
manassinṟĕ tīraṁ ĕllāṁ maḻa kŏḽḽuṁ ī nīḽilāy
malarinṟĕ kumbiḽ ĕllāṁ niṟayunnorī nāḽilāy
iniyuṁ maunamo ….....................

poyorā nāḽugaḽ puñjiri sĕṇḍugaḽ
ĕnniluṁ viṇṇiluṁ ninnilĕ kaṇṇugaḽ
ĕn sammānaṅṅaḽ ĕllāṁ kai nīṭṭi vāṅṅunna kālaṁ
nin kainīṭṭaṅṅaḽ ĕllāṁ kaṇiyāguvān ĕndu veṇaṁ
iniyuṁ maunamo …..........................

uḽḽilĕ tāḽilāy nin mayilppīligaḽ
pīli tan dumbilāy maññiḽaṁ tuḽḽigaḽ
nin sallābaṅṅaḽĕllāṁ saṁgīdaṁ āgunna kālaṁ
ā sandoṣaṅṅaḽ ĕllāṁ varavelkkuvān ĕndu veṇaṁ
iniyuṁ maunamo …..........................