ഇന്ദുലേഖേ ഇന്ദുലേഖേ
ഇന്ദ്രസദസ്സിലെ നൃത്തലോലേ
ഈ രാത്രി നിന്നെ കണ്ടിട്ടെനിക്കൊരു
തീരാത്ത തീരാത്ത മോഹം
ആ.... (ഇന്ദുലേഖേ)
സ്വപ്നങ്ങളുറങ്ങാത്ത രാത്രി
ഇതു ശരൽക്കാല സുന്ദര രാത്രി (സ്വപ്നങ്ങൾ)
ആഹാഹാ... ആഹാഹാ...ആ...
കാമുകിമാരും കാമുകന്മാരും (2)
രോമാഞ്ചമണിയുന്ന രാത്രി - സ്വർഗ്ഗീയ
രോമാഞ്ചമണിയുന്ന രാത്രി
നവഗ്രഹവീഥിയിലൂടെ ഒരു
നക്ഷത്ര നഗരത്തിലൂടെ (നവഗ്രഹ)
ആഹാഹാ.... ആഹാഹാ ആ.....
നന്ദനവനത്തിൽ കതിർമണ്ഡപത്തിൽ (2)
നവ വധുവായ് നീ വന്നു - ആരുടെ
നവ വധുവായ് നീ വന്നു?(ഇന്ദുലേഖേ)