Indugale

ഇന്ദുകലേ
Year
Language

മ്..........മ്.....

ഇന്ദുകലേ വാനില്‍ നിലാവിന്‍ കൊതുമ്പു തോണികള്‍ തുഴഞ്ഞുവാ
നിന്‍ കവിളില്‍ പൂക്കും കിനാവിന്‍ കടമ്പുപൂവിതള്‍ എറിഞ്ഞുതാ
മഞ്ചാടിക്കാടിനുള്ളില്‍ മലര്‍ക്കിളിക്കൂടിനുള്ളില്‍
മധുവിധുരാവിന്‍ മാധുരിയുണ്ണാം

രാക്കുളിര്‍ മഞ്ഞിന്‍ ചേലതരാം
നറുമഴനൂലിന്റെ താലിതരാം
മറുകുള്ള മാറില്‍ ചാര്‍ത്തിടുവാന്‍
മരതകക്കല്ലിന്റെ മാലതരാം
പുലര്‍വെയില്‍ പൊന്നാല്‍ മോതിരമാവാം
കൂവളക്കണ്‍കളില്‍ കാര്‍മഷിയെഴുതാം

പൂത്തഴപ്പായില്‍ കൂട്ടിരിക്കാം
തളിരിലത്താംബൂലം ചവച്ചരയ്ക്കാം
അകത്തളവാതില്‍ ചേര്‍ത്തടയ്ക്കാം
അരികത്ത്എ ദീപത്തിന്‍ തിരിയണയ്ക്കാം
കിലുകിലെ കാതില്‍ കീര്‍ത്തനം പാടാം
കുസൃതിയില്‍ നിന്നെയെന്‍ തംബുരുവാക്കാം

m..........m.....

indugale vānil nilāvin kŏdumbu toṇigaḽ tuḻaññuvā
nin kaviḽil pūkkuṁ kināvin kaḍambubūvidaḽ ĕṟiññudā
mañjāḍikkāḍinuḽḽil malarkkiḽikkūḍinuḽḽil
madhuvidhurāvin mādhuriyuṇṇāṁ

rākkuḽir maññin seladarāṁ
naṟumaḻanūlinṟĕ tālidarāṁ
maṟuguḽḽa māṟil sārttiḍuvān
maradagakkallinṟĕ māladarāṁ
pularvĕyil pŏnnāl modiramāvāṁ
kūvaḽakkaṇgaḽil kārmaṣiyĕḻudāṁ

pūttaḻappāyil kūṭṭirikkāṁ
taḽirilattāṁbūlaṁ savaccaraykkāṁ
agattaḽavādil serttaḍaykkāṁ
arigattĕ dībattin diriyaṇaykkāṁ
kilugilĕ kādil kīrttanaṁ pāḍāṁ
kusṛtiyil ninnĕyĕn daṁburuvākkāṁ