Indriyannalkkunmaadam

ഇന്ദ്രിയങ്ങൾക്കുന്മാദം
Year
Language

ഇന്ദ്രിയങ്ങൾക്കുന്മാദം....ഹാ...
മൃദുമേനിയിലൊരു നവരാഗം...ഹാ...
ഈ ലഹരിയിലലിയാൻ മധുരിമ നുകരാൻ
വരുമോ പുഷ്പസായകൻ
(ഇന്ദ്രിയങ്ങൾ.....)

ഹാ... ഇതളിടുമീ സുമകന്യകൾതൻ
കുറുനിര മാടിയൊതുക്കി
(ഇതളിടുമീ.....)
ചൊടികളിലായിരം ഉമ്മകൾ നൽകി
നിർവൃതി പകരും തെന്നൽ
മധുരം.... ഈ മദലയനം...
(ഇന്ദ്രിയങ്ങൾ.....)

ഹാ... തളിരിടുമീ മധുസന്ധ്യകളിൽ
നിഴലുകലൊന്നായലിയും
(തളിരിടുമീ....)
ഹൃദയവിപഞ്ചികൾ കവിതകൾ പാടും
മോഹപ്പീലി വിടർത്തും
മൃദുലം....ഈ സുഖനിമിഷം...
(ഇന്ദ്രിയങ്ങൾ....)

indriyaṅṅaḽkkunmādaṁ....hā...
mṛdumeniyilŏru navarāgaṁ...hā...
ī lahariyilaliyān madhurima nugarān
varumo puṣpasāyagan
(indriyaṅṅaḽ.....)

hā... idaḽiḍumī sumaganyagaḽtan
kuṟunira māḍiyŏdukki
(idaḽiḍumī.....)
sŏḍigaḽilāyiraṁ ummagaḽ nalgi
nirvṛti pagaruṁ tĕnnal
madhuraṁ.... ī madalayanaṁ...
(indriyaṅṅaḽ.....)

hā... taḽiriḍumī madhusandhyagaḽil
niḻalugalŏnnāyaliyuṁ
(taḽiriḍumī....)
hṛdayavibañjigaḽ kavidagaḽ pāḍuṁ
mohappīli viḍarttuṁ
mṛdulaṁ....ī sukhanimiṣaṁ...
(indriyaṅṅaḽ....)