Indraneelaraavil

ഇന്ദ്രനീലരാവിൽ
Year
Language

ഇന്ദ്രനീലരാവിൽ ഈറൻനിലാവിൽ
കാത്തിരുന്നതാരെ നീ ഓമലാളേ
തുടിക്കുന്ന നെഞ്ചുമായ് പാറിപ്പറന്നിടാൻ
പ്രണയത്തിന്നാകാശം തന്നൊരാളേ
(ഇന്ദ്രനീലരാവിൽ...)

പിണങ്ങില്ലയെങ്കിൽ നിൻ നുണക്കുഴിപ്പൂക്കളിൽ
പരിസരം മറന്നു ഞാൻ മുത്തങ്ങൾ നൽകാം
പാതിരാത്താരങ്ങൾ മുകിൽമറയ്ക്കുള്ളിലായ്
പതുങ്ങിയിരിക്കുന്നത് നീയറിഞ്ഞില്ലേ
പരിഭവം ചോരും ഈ മറക്കുള്ളിൽ
പുലരുന്ന നാണം എനിക്കിഷ്ടമല്ലേ
എൻ ജീവനും എൻ സർവവും നിനക്കു മാത്രം
(ഇന്ദ്രനീലരാവിൽ...)

പുൽത്തുമ്പിലിഷ്ടം കൂടും പുലർമഞ്ഞുതുള്ളിപോൽ
നിന്നോടു ചേർന്നിടാൻ കൊതിക്കുന്നു നെഞ്ചം
നീരാമ്പൽ പൂവു തോൽക്കും നിന്നെ വർണ്ണിച്ചീടാൻ
നിലക്കാത്തൊരീണമായ് തീരുവാൻ മോഹം
നിന്റെ സംഗീതവും നിന്റെ സാമീപ്യവും
നിത്യ സൗഭാഗ്യമായ് അറിയുന്നു ഞാൻ
എൻ സ്വന്തമായ് നീ മാത്രമെൻ ഇഷ്ടദേവീ
(ഇന്ദ്രനീലരാവിൽ...)

indranīlarāvil īṟannilāvil
kāttirunnadārĕ nī omalāḽe
tuḍikkunna nĕñjumāy pāṟippaṟanniḍān
praṇayattinnāgāśaṁ tannŏrāḽe
(indranīlarāvil...)

piṇaṅṅillayĕṅgil nin nuṇakkuḻippūkkaḽil
parisaraṁ maṟannu ñān muttaṅṅaḽ nalgāṁ
pādirāttāraṅṅaḽ mugilmaṟaykkuḽḽilāy
paduṅṅiyirikkunnat nīyaṟiññille
paribhavaṁ soruṁ ī maṟakkuḽḽil
pularunna nāṇaṁ ĕnikkiṣṭamalle
ĕn jīvanuṁ ĕn sarvavuṁ ninakku mātraṁ
(indranīlarāvil...)

pulttumbiliṣṭaṁ kūḍuṁ pularmaññuduḽḽibol
ninnoḍu sernniḍān kŏdikkunnu nĕñjaṁ
nīrāmbal pūvu tolkkuṁ ninnĕ varṇṇiccīḍān
nilakkāttŏrīṇamāy tīruvān mohaṁ
ninṟĕ saṁgīdavuṁ ninṟĕ sāmīpyavuṁ
nitya saubhāgyamāy aṟiyunnu ñān
ĕn svandamāy nī mātramĕn iṣṭadevī
(indranīlarāvil...)