Indraneelam [M]

ഇന്ദ്രനീലം [M]
Year
Language

ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി
ഇന്നു പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി

(ഇന്ദ്രനീലം)

പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രി
ചിത്രവീണമീട്ടിയോമല്‍‌ച്ചിന്തു പാടാന്‍ വാ
പൊന്നിന്‍ ചിലങ്ക കൊഞ്ചി...
മധു തുളുമ്പി നെഞ്ചില്‍...
വാനം മലരണിഞ്ഞു...
പ്രേമം കുളിര്‍ ചൊരിഞ്ഞു...

(ഇന്ദ്രനീലം)

നെയ്‌വിളക്കിന്‍ നാളമായ് നിന്‍ മന്ദഹാസങ്ങള്‍
പാല്‍ക്കടലില്‍ നീന്തിയെത്തും രാജഹംസങ്ങള്‍
നെഞ്ചില്‍ മാഞ്ഞുപോയല്ലോ പ്രേമപ്പരിഭവങ്ങള്‍
സ്നേഹം വിളക്കെടുത്തു! മോഹം തിരികൊളുത്തി!

(ഇന്ദ്രനീലം)

indranīlaṁ sūḍi agrahāraṁ teḍi
puṣyarāgatteril vannu navarātri
innu pūmbarāgaṁ sārttininnu śubharātri

(indranīlaṁ)

pūnilāppŏnnāḍa suṭri puñjirikkuṁ rātri
sitravīṇamīṭṭiyomal‌scindu pāḍān vā
pŏnnin silaṅga kŏñji...
madhu tuḽumbi nĕñjil...
vānaṁ malaraṇiññu...
premaṁ kuḽir sŏriññu...

(indranīlaṁ)

nĕy‌viḽakkin nāḽamāy nin mandahāsaṅṅaḽ
pālkkaḍalil nīndiyĕttuṁ rājahaṁsaṅṅaḽ
nĕñjil māññuboyallo premapparibhavaṅṅaḽ
snehaṁ viḽakkĕḍuttu! mohaṁ tirigŏḽutti!

(indranīlaṁ)