ഇണയെ വേർപിരിഞ്ഞ രാക്കിളി നീ (2)
ശ്രുതിലയമിടറിയോരീരടി നീ
ഇവിടെയീ നീളുന്ന രഥ്യകളിൽ
വഴി തെറ്റി വന്നൊരു യാത്രിക നീ
യാത്രിക നീ
(ഇണയെ...)
പുലരിയെ ദാഹിച്ച യാമിനി നീ
മുകിലാലണഞ്ഞൊരു പൗർണ്ണമി നീ (2)
ഒരു പ്രേമഭംഗത്തിൻ യാഗാഗ്നിയിൽ (2)
കരയാതെ കണ്ണുനീർ തൂകിയോൾ നീ (2)
(ഇണയെ...)
മധുപൻ മറന്നൊരു വനസുമം നീ
മരുഭൂമി തേടുന്ന മൃഗതൃഷ്ണ നീ
ഇവിടെ യുഗങ്ങളായ് നോമ്പു നോൽക്കും (2)
മറവി തൻ ദുഃഖമാം നായിക നീ (2)
(ഇണയെ...)
iṇayĕ verbiriñña rākkiḽi nī (2)
śrudilayamiḍaṟiyorīraḍi nī
iviḍĕyī nīḽunna rathyagaḽil
vaḻi tĕṭri vannŏru yātriga nī
yātriga nī
(iṇayĕ...)
pulariyĕ dāhicca yāmini nī
mugilālaṇaññŏru paurṇṇami nī (2)
ŏru premabhaṁgattin yāgāgniyil (2)
karayādĕ kaṇṇunīr tūgiyoḽ nī (2)
(iṇayĕ...)
madhuban maṟannŏru vanasumaṁ nī
marubhūmi teḍunna mṛgatṛṣṇa nī
iviḍĕ yugaṅṅaḽāy nombu nolkkuṁ (2)
maṟavi tan duḥkhamāṁ nāyiga nī (2)
(iṇayĕ...)