ഇണമലര്‍ക്കുരുവികളേ
ഇനി നിങ്ങള്‍ രണ്ടല്ലൊരു ദേഹവും
ഒരാത്മാവുമാണല്ലോ
ഈ ദിവ്യദിവസത്തിന്നനുഭൂതികള്‍
ജീവിതം മുഴുവന്‍ നിറഞ്ഞുനില്‍ക്കും
(ഇണമലര്‍ക്കുരുവികളേ)
വിശുദ്ധമാകും ഹൃദയങ്ങളേ
വികാരകുസുമങ്ങളേ...
സ്നേഹസൗന്ദര്യസുധാരസമൂറും
സൗഗന്ധികങ്ങളേ... ആഹാഹാ...
വിശ്വാസമോലുമീ മനസ്സുകളല്ലോ
വിശ്വമംഗളപ്പൂങ്കാവുകള്‍!
(ഇണമലര്‍ക്കുരുവികളേ)
പിറന്നു പ്രേമമാം പൊയ്കതന്നില്‍
കുരുന്നു പൂമൊട്ടുകള്‍...
താരുണ്യശൃംഗാരരാഗങ്ങളെല്ലാം
താരാട്ടിനീണങ്ങളായ്... ആഹാഹാ...
സംതൃപ്തമാകുമീ ജീവിതമല്ലോ
സന്തുഷ്ടസൗഭാഗ്യശ്രീനിലയം!
(ഇണമലര്‍ക്കുരുവികളേ)