ഇണക്കുരുവീ ഇണക്കുരുവീ
നിന്നോമലാള്‍ക്കിനി വിടതരിക
പൂവാനവീഥിയിലോടിനടന്നൊരു
പുള്ളിമാനിനു വിടതരിക
കാട്ടാളന്‍ ശരമെയ്തു വീഴ്ത്തിയ
മേട്ടമാനിനു വിടതരിക
കണ്ണീര്‍ക്കടലില്‍ താഴും നിന്നുടെ
കാട്ടുകുയിലിനു വിടതരിക
ആശകള്‍ തന്നുടെ ചിതയിലെരിയും
ആരോമലാള്‍ക്കിനി വിടതരിക